2014, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ഷുക്കൂറിന്റെ ആദ്യരാത്രി ...!!


നാട്ടിലെ കോഴിക്കൂട്ടിൽ നിന്നും കോഴികളെയും,വാഴതോട്ടത്തിൽ നിന്നും വാഴകുലകളും,തെങ്ങുകളിൽ നിന്നും ഇളനീരും അപ്രതീക്ഷമായികൊണ്ടിരിക്കുന്ന സമയത്താണ് ഷുക്കൂറിന് പേർഷ്യയിലെക്കു പോകാനുള്ള വിസവന്നത്,
നീണ്ട മൂന്ന് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം കമ്പനി അനുവദിച്ചലീവിൽ അവൻ നാട്ടിലേക്ക് പോന്നു.
പോകുമ്പോൾ 2 അമേരിക്കൻ തലയണകളും,ഒരു വലിയ ബ്ലാങ്കറ്റും പെട്ടിയിൽ നീറക്കാൻ അവൻ മറന്നില്ല.
കാരണം അവനും ഒരു പെണ്ണ് കെട്ടാനുള്ളമോഹമുണ്ട്.
ഇതൊക്കെ കണ്ടിട്ടെങ്കിലും വീട്ടുകാർ വിവാഹത്തിനു മുന്നിട്ടിറങങ്ങട്ടെയെന്നു അവൻ കരുതി.
ശുക്കൂർ ആളത്ര സുന്ദരൻ അല്ലങ്കിലും പത്താംക്ലാസ് വരെ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചത് കൊണ്ട് ആളൊരു പരിഷ്കാരിയാ.
അതുകൊണ്ട് തന്നെ ബ്രോകർമാർ ആകെ ഹലാക്കിന്റെ അവുലുംകഞ്ഞി (ബുദ്ധിമുട്ടി)യായിരുന്നു.
കാണിച്ചുകൊടുക്കുന്ന പെണ്ണിനെയൊന്നും അവനു പറ്റില്ല.
അവന്റെ ഡിമാന്റ് ബെളുത്ത പെണ്ണാകാണാം,നല്ല ചൊർക്കുമാണം,മുടി സൂസന്റെ (കൂടെ ജോലി ചെയ്യുന്ന ഫിലിപ്പെനി) മുടിപോലെ വേണം,
അതിലുപരി അവൾ സ്ലിം ആയിരിക്കണം .
ഒനാണങ്കിലോ തടിച്ചുകറുത്തു ശീമപന്നിയെപ്പോലെയും.അങ്ങിനെ അവനാഗ്രഹിച്ചപെണ്ണിനെ കണ്ടെത്തി. വീട്ടുകാരോട് അവളെത്തന്നെമതിയെന്ന വാശികാരണം അതുറപ്പിച്ചു.
വിവാഹസുദിനത്തിന്റെ അന്ന് രാവിലെ ബാർബർ ബാബുവിന്റെ വീട്ടിൽപോയി അവനെയും കൂട്ടിഷോപ്പ് തുറപ്പിച്ചു മുഖത്തു പുട്ടിയിട്ടുവെള്ളപൂശി ഷേവ് ചെയ്തു ഒരു മൂളിപാട്ടും പാടി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോളാണ് കൂട്ടുകാരാൻ ശറഫ് പിന്നിൽ നിന്നും വിളിച്ചുപറഞ്ഞത്‌,'ഡാ 7 മണിക്ക് വായനശാലയുടെ ഗാനമെളയുണ്ട്,വൈകീട്ട് നമുക്ക് അവിടെയും ഒന്ന് പോകണം'
പോകാം നീ വേഗം വീട്ടിലേക്ക് വാ എന്നും പറഞ്ഞു ശുക്കൂർ വീട് ലക്ഷ്യമാക്കി ബൈക്ക് ഓടിക്കുമ്പോൾ ആദ്യരാത്രിയെ കുറിച്ച് മാത്രമായിരുന്നു ചിന്ത.
റോഡിനുകുറുകെ ഒരു പൂച്ചഓടിയപ്പോളാ ബൈക്ക് ഓടിക്കുന്ന കാര്യംതന്നെ അവനോർമ്മവന്നത്.
മലബാറിൽ കല്യാണത്തിന് പുയ്യാപ്ലയോടപ്പവും,പുതുപെണ്ണിനൊപ്പവും വരന്നവർക്കു ചായയും,പലഹാരവും കൊടുക്കും.
കൂടുതലും പപ്സ്,ലഡ്ഡു,കട്ട്ലേറ്റ് അങ്ങിനെ പലതുമായിരിക്കും, ശുക്കൂർ ആരുടെ കൂടെപോയാലും ചായയോടപ്പം പപ്സ് ആണെങ്കിൽ ആളുകളുടെ കണ്ണ് വെട്ടിച്ചു മൂന്നു പാകെറ്റെങ്കിലും മടിയിലൊളിപ്പിക്കും.

അവന്റെ വീട്ടിലും പപ്സ് തന്നെ വേണമെന്നുള്ള വാശി വിജയിച്ചു, അവൻ നിക്കാഹുകഴിഞ്ഞു വീട്ടിലെത്തിയപാടെ 6 പപ്സ് എടുത്തു മണിയറയിലെ കട്ടിലിന്റെ ചുവട്ടിലൊളിപ്പിച്ചു.
ആദ്യരാത്രിയെകുറിച്ച് കേട്ടറിവ് മാത്രമുള്ള ഷുക്കൂറിനോട്, നീ ഞങ്ങളുടെ കൂടെ ഗാനമേളക്ക് ഗാനമേളക്ക് വരികയാണങ്കിൽ അതിനെപറ്റി ക്ലാസെടുത്തുതരാമെന്നു കൂട്ടുകാരനും വിവാഹിതനുമായ മൻസൂർ പറഞ്ഞിരുന്നു.
ശുക്കൂറിനും അത് നല്ലൊരു ഐഡിയായി തോന്നി,വീട്ടിൽനിന്നും കുറച്ചുസമയം മാറിനിക്കാം,ആദ്യരാത്രിയെകുറിച്ചുള്ള അറിവ് നേടുകയും ചെയ്യാം.
ഷറഫ് പറഞ്ഞപ്പോലെ അവരുടെ കൂടെ ഗാനമേളക്ക് പോയി, മൻസൂറിന്റെ പൊടിപ്പും തൊങ്ങലും വെച്ചുള്ള ക്ലാസ് കേട്ട് കഴിഞ്ഞപ്പോൾ ഷുക്കൂറിന്റെ അദിനാഭിക്കുതാഴെ ചെറിയൊരു ഇളക്കം വരികയും അവനൊന്നു പുളകിതനാവുകയും ചെയ്തു.

സമയം ഒമ്പത് മണിയോടടുക്കുന്നു,സ്റ്റെജിൽ ഗാനമേള തകൃതിയായി നടക്കുമ്പോൾ ശുക്കൂർ പറഞ്ഞു എനിക്ക് വീട്ടിൽപോണം.
കൂട്ടുകാരല്ലാം പാട്ടിനനുസരിച്ച് താളം പിടിക്കുമ്പോൾ കല്യാണത്തിനുമുന്നേ വാങ്ങിയ പൾസർ ബൈക്കിന്റെ ചാവിതിരയുകയായിരുന്നു.
കൂട്ടുകാരൻ ഷറഫും,മൻസൂറും കൂടി അവന്റെ ബൈക്കിന്റെ ചാവി മാറ്റിവെച്ച വിവരം അവൻ മറന്നുപോയിരിക്കുന്നു.
ജീവിതത്തിൽ ഇന്നേവരെ മുണ്ട് എടുക്കാത്ത ശുക്കൂൽ 8 പോക്കറ്റുള്ള പാന്റിന്റെ എല്ലാ പോക്കറ്റിലും വെപ്രാളത്തോടെ പരതുന്നത് കണ്ടു അവർ ഊറിചിരിച്ചു.
രാത്രി ഉറങ്ങുംപോളും പാന്റ് മാത്രം ധരിച്ചിരുന്ന ശുക്കൂർ ഗൾഫിൽപോയപ്പോൾ ഒന്നുംകൂടെ പരിഷ്കാരിയായിമാറിയിരുന്നു.
രാത്രിയിൽ ബർമുഡയിലേക്ക് മാറി.
കൂട്ടുകാർ പറഞ്ഞുകൊടുത്തിരുന്നു, നീ അവളുടെമുന്നിൽ നിന്റെ പരിഷ്കാരം കാണികേണ്ട,അവളൊരു നാട്ടിൻപുറത്തുകാരിയാണ് .
നീ ലുങ്കിമുണ്ട് എടുത്താൽ മതി രാത്രി ഉറങ്ങാൻ നേരത്ത്,അതാണ്‌ സൗകര്യം.
അപ്പോളാ അവൻ ചിന്തിച്ചത് എനിക്ക് ലുങ്കിമുണ്ട് ഇല്ലല്ലോ,ഇനിയിപ്പൊൽ എന്ത് ചെയ്യും, സമയം വൈകുന്നു തുണിക്കട അടച്ചുകാണുമോ ?
അതാലൊജിചു വെപ്രാളപെട്ടപ്പോൾ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായി.
അതിനുപരിഹാരം കൂട്ടുകാർ വാ എന്നും പറഞ്ഞു അവന്റെ കൈ പിടിച്ചു റോഡിലേക്ക് നടന്നു, ഷറഫ് മാറ്റിവെച്ച ചാവിയെടുത്ത് 150 സി സി പൾസർ സ്റ്റാർറ്റ് ചെയ്തു നേരെ തുണിക്കട ലകഷ്യമാക്കി വണ്ടി വിട്ടു.

തുണിക്കടയിൽ കയറി ഒരു കിറ്റെക്സ് ലുങ്കിയും വാങ്ങി പുറത്തിറങ്ങുമ്പോൾ മൻസൂർ പറഞ്ഞു 'ഡാ നിനക്ക് പ്രായവും പക്വതയും ഉണ്ട്,നീ ആക്രാന്തം കാണിക്കരുത്,അത് പ്രായം ചെറുപ്പമാണ്,ആദ്യരാത്രിയെകുറിച്ച് ചിലപ്പോള് കേട്ടറിവ്പോലും കാണില്ല,അതുകൊണ്ട് എല്ലാം ഒരു മയത്തിലാകണം'
അതിനിനി എന്തുചെയ്യണമെന്ന ഭാവത്തോടെ മൻസൂറിനെ നോക്കിയപ്പോൾ അതിനുപരിഹാരമുണ്ട് എന്നും പറഞ്ഞു തൊട്ടടുത്തുള്ള ബേക്കറിഷോപ്പിലേക്ക് പോയി 2 മഞ്ചും,ഒരു ഡയറിമിൽക്കും,വാങ്ങി.
അതെല്ലാം മടിയിൽ വെച്ചു,തുണി വീട്ടുകാർ കണ്ടാൽ അത് മോശമാണ് എന്നു കരുതി അതും അവൻ അരയിലൊളിപ്പിച്ചുവെച്ചുകൊണ്ട് നേരെ വീട് ലകഷ്യമാക്കി കൂട്ടുകാരെ തനിച്ചാക്കി മൂളിപ്പാട്ടും പാടി വണ്ടിവിട്ടു.
സമയം വൈകുന്നു,ഷുക്കൂരിനു പരിഭ്രമമായി.
വീട്ടിലെത്തിയപ്പോൾ ദേഷ്യത്തോടെ ഉപ്പയും ജെഷ്ട്ടമാരും അവനെനോക്കി,ഉമ്മ വഴക്ക് പറഞ്ഞു, അവൻ വേഗം റൂമിലേക്കോടി മടിയിലുള്ള വസ്തുക്കൾ അലമാരയിൽ വെച്ച് ബാത്രൂമിലെക്കുപോയി പിയേഴ്സ് സോപ്പ് തേച്ചുകുളിച്ചു ഹാളിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ ഉമ്മ പറയുന്നുണ്ടായിരുന്നു 'ഈ കുട്ടിക്കളിയൊക്കെ അവസാനിപിക്കണം,നീ ചെറിയകുട്ടിയല്ല,നിനക്കിന്നൊരു ഭാര്യയുണ്ട്'
അതെല്ലാം മൂളികേട്ടു, പിന്നെ കൈ കഴുകി ആളും ആരവവും ഒഴിഞ്ഞ പന്തലിലൂടെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ അങ്ങോട്ടും ഇങൊട്ടും നടന്നു.

നീ പോയി കിടക്കിന്നില്ലടാ എന്നുള്ള ഉപ്പയുടെ വിളിയാണ് അവനു സ്ഥലകാലഭോധം ഉണ്ടായത്.
അവൻ തലതാഴ്ത്തി ഇല്ലാത്ത നാണം അഭിനയിച്ചു മണിയറയിലേക്ക് കടന്നു വാതിലടച്ചു.
ആദ്യരാത്രിയിൽ എന്തോക്കെ ചെയ്യണമെന്നുള്ള ക്ലാസൊക്കെ അവൻ മറന്നുപോയിരുന്നു, കട്ടിലിൽ തലയും താഴ്ത്തിരിക്കുന്ന മണവാട്ടിയെ കണ്ടപാടെ ലോകകപ്പിൽ ഗോളടിച്ച ആഫ്രിക്കൻ കളിക്കാരനെപ്പോലെ ആവേശത്തോടെ അവളുടെ അടുത്തേക്ക്‌ ചെന്നു.
അവളുടെ മുഖം വിളറി വെളുത്തത് കണ്ടപ്പോൾ അവനാകെ പേടിച്ചു.കൊണ്ടുവന്ന ചോക്ലേറ്റ് അവൾക്കു കൊടുത്ത് ഭയം മാറ്റമെന്ന് കരുതി അലമാര തുറന്നു അതെടുത്തു,പാൻറ് അഴിച്ചു ലുങ്കിയെടുക്കുമ്പോൾ ഒളികണ്ണാലെ അവളെ നോക്കി, അവൾ അതെ ഇരുപ്പ്‌ തന്നെ .

ചിരിച്ചുംകൊണ്ട് അവളുടെ നേരേ നീട്ടിയ ചോക്ലേറ്റ് വേണ്ട എന്നർത്തത്തിൽ തലയാട്ടി.നിനക്ക് എന്നെ ഇശ്ട്ടമാകാത്തതുകൊണ്ടാണോ എന്നവൻ നിരാശയോടെ ചോദിച്ചപ്പോൾ എനിക്ക് വയറ് വേദനിക്കുന്നു എന്നുള്ള അവളുടെ മറുപടി കേട്ട് ഓണംബമ്പർ ലോട്ടറി ഒറ്റ നമ്പറിനു നഷ്ട്ടപെട്ട ഹതഭാഗ്യവാനെപൊലെയായി.
ഹോ ഇന്നു തന്നെ സമരത്തിനു കമ്യൂണിസ്റ്റ് പതാക നാട്ടിയൊ. ഈ ഉപരോധസമരം വേറെ എത്രയോ ദിവസം ഉണ്ടായിരുന്നു,ഇന്നു തന്നെ ആയല്ലോ എന്നൊക്കെ അവനാലൊജിചു ,
ആ ടെൻഷനിൽ കയ്യിലുള്ള മഞ്ച് ചോക്ലേറ്റ് അറിയാതെ അവന്റെ വായിലെത്തിയിരുന്നു.
ഇനിയിപ്പൊൽ എവിടെപോയി പാഡുവാങ്ങുമെന്ന് കരുതി, പിന്നെ അവൻ ഉടുത്തിരുന്ന ലുങ്കി കീറാൻ ശ്രമിച്ചപ്പോൾ അവൾക്കു കാര്യം മനസ്സിലായി .
'എനിക്ക് അതിന്റെ കുഴപ്പമല്ല,ഞാൻ വിശന്നപ്പോൾ ഒരു സാധനം കഴിച്ചു'
അപ്പോളാ ശുക്കൂറിനു ഓർമ്മ വന്നത്,കല്യാണത്തിരക്കിനിടയിലും ഞാൻ കട്ടിലിനകത്തു ഒളിപ്പിച്ച പപ്സ് നോക്കുന്നത് .

അവിടെ പപ്സ് പോയിട്ട് അത് പൊതിഞ്ഞ കടലാസ്പോലുമില്ല ..!!
ആശ്ചര്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ദയനീയമായിപറഞ്ഞു 'ഞാൻ വീട്ടിൽ നിന്നും പതിനൊന്നുമണിക്ക് കുറച്ചു ചോറ് തിന്നതാ,പിന്നെ ഒന്നും കഴിച്ചില്ല ,ഇവിടുന്നു കുറച്ചുമുന്നേ വീട്ടുകാരോടപ്പം നാണം കാരണം ഭക്ഷണം കഴിക്കാൻ പറ്റിയില്ല'.
അപ്പോളാ കട്ടിലിനു താഴെ ഒരു പൊതി കണ്ടത്,തുറന്നു നോക്കിയപ്പോൾ പപ്സ്,അപ്പോൾ ഞാനതല്ലാം കഴിച്ചു. ഇപ്പോള് വയറുവേതനിക്കുന്നു.
ഷുക്കൂറിന്റെ വെപ്രാളം കണ്ടു അവള്‍ കരഞ്ഞു .
അതുംകൂടി കണ്ടപ്പോൾ അവൻ പറഞ്ഞു 'പടച്ചോനെ ഓര്‍ത്തു ഉറക്കെ കരയല്ലേ, ജേഷ്ടന്‍മാര്‍ താഴെയുണ്ട്,അവരാരും ഉറങ്ങിയിട്ടുണ്ടാകില്ല.
നീ കരയുന്ന് കേട്ടാൽ അവരെന്തുകരുതും.
അവനാലൊജിചു ഈ സമയം ഡോക്ടറുടെ അടുത്തേക്ക്‌ കൊണ്ട് പോയാൽ എല്ലാവരും കരുതും അവിടെ ഘോരയുദ്ധം നടന്നു രക്തക്കളമായെന്നു.
അതുകൊണ്ട് അത് ഉചിതമായ ഒരു തീരുമാനമല്ല.

അവന്റെ മനസ്സിൽ മഞ്ച് തിന്നകാരണം ലഡ്ഡു പൊട്ടി, അവൻ നേരേ അടുക്കളയിലെക്കോടി .
ഫ്ലാസ്കിൽ നോക്കുമ്പോൾ വെള്ളമില്ല, കെറ്റലിൽ വെള്ളം വെച്ചു ചൂടാക്കി സുലൈമാനി ഉണ്ടാക്കി കൊടുത്തു.
അത് കുടിച്ചുകഴിഞ്ഞപ്പോൾ അവൾക്കു കുറച്ചുആശ്വാസം തോന്നിയെങ്കിലും വെതനക്കു കുറവില്ലന്നുപറഞ്ഞപ്പോൾ ഫ്ലാസ്കിൽ വെള്ളവും തേയിലയും പഞ്ചസാരയും കൂടി എടുത്തുവന്നു മണിയറയിൽ വെച്ചു .
പിന്നെ പാതിരാനേരം വരെ അവൾക്കു ഇക്കിടക്കു സുലൈമാനി ഉണ്ടാക്കി കൊടുത്തു, വെതനക്കു കുറവുവന്നപ്പൊൽ അവൾ പറഞ്ഞു എനിക്കൊന്നു ഉറങ്ങണം ഭയങ്കര ക്ഷീണം.
അതും കൂടെ കേട്ടതോടെ ശുക്കൂറിന്റെ ആദ്യരാത്രി ഒരുമാതിരി രാത്രിയായി , അവൻ അപ്പോള് ആ പപ്സുകളെ പ്രാകികൊണ്ടിരുന്നു.
അതിനു ശേഷം അവൻ ഇന്നെവരെ പപ്സ് കഴിക്കുകയോ ആർകെങ്കിലും പപ്സ് വാങ്ങിക്കൊടുക്കുകയോ ചെയ്തിട്ടില്ല .

10 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

നടന്ന സംഭവം, എന്റെ ഒരു ഓണ്‍ലൈൻ കൂട്ടുകാരന് പറ്റിയ അമളി.
വായിച്ചു അഭിപ്രായം പറയുമല്ലോ പ്രിയരേ .... ♥

ajith പറഞ്ഞു...

ആദ്യരാത്രി കുളമായി!!!

ഗുണപാഠം: മണിയറയില്‍ പഫ്സ്, ചിപ്സ്, കേക്ക് മുതലായ ബേക്കറി ഐറ്റംസ് പ്രവേശിപ്പിക്കരുത്. ഗാനമേളയ്ക്ക് പോകാന്‍ അനുവാദമുണ്ട്!!

ഫൈസല്‍ ബാബു പറഞ്ഞു...

ഹഹ ശ്രീനിവാസന്‍റെ വടക്കു നോക്കി യന്ത്രം സിനിമ പോലെ അല്ലെ .....:)

ചന്തു നായർ പറഞ്ഞു...

ആശംസകൾ

neerkunnam nkm പറഞ്ഞു...

ഹഹ്ഹ അടിപൊളി .പപ്സെ പുപ്സെ കിപ്സെ ...നന്ദി ..ഇനിയും കുളമാക്കട്ടെ ആദ്യരാത്രികള്‍

Nidheesh Varma Raja U പറഞ്ഞു...

ha ha oru puffs pattichcha paniye

അജ്ഞാതന്‍ പറഞ്ഞു...

കളര്‍ ഒന്ന് മാറ്റാമോ? കണ്ണിനു പ്രശ്നം ഉണ്ടാക്കുന്നു. ബാക്കി എന്നിട്ട് പറയാം.

മുഹമ്മദ്‌ ആറങ്ങോട്ടുകര പറഞ്ഞു...

രസകരമായി അവതരിപ്പിച്ചു.

Jasyfriend പറഞ്ഞു...

പാവം പാവം കൂട്ടുകാരന്‍

കെ കെ ജലീല്‍ അരീക്കോട്-ജിദ്ദ പറഞ്ഞു...

ഏതായാലും ഉപരോധ സമരത്തിനു കമ്മ്യൂണിസ്റ്റ്‌ പതാക നാട്ടിയില്ലെല്ലോ.. ഭാഗ്യം..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.