2014, ജനുവരി 21, ചൊവ്വാഴ്ച

പകൽമാന്യൻ ..!!


                                                    ചിത്രം :ഗൂഗിൾ


കവലയിലെ പീടികത്തിണ്ണയിൽ
എന്തോ കാഴ്ച കണ്ടു രസിക്കുന്ന
ആൾക്കൂട്ടത്തിൽ നിന്നും പുച്ഛത്തോടെ
ഒരു ശുഭവസ്ത്രധാരി റോഡിലേക്കിറങ്ങി.

ഇന്നലെവരെ ആളുകളുടെ കാമം
ശമിപ്പിച്ചിരുന്ന അവളിന്ന് പിണം.
പകലവൾ അഭിസാരികയെന്നു കവലയിൽ
വിളിച്ചു വിളിച്ചുപറഞ്ഞ ശുഭവവസ്ത്ര-
ധാരിയുടെ അരക്കെട്ടിനോടാണവൾ
ആദ്യമായി നീതിപുലർത്തിയത്‌.

പട്ടിൽ പൊതിഞ്ഞ കാമം പ്രണയത്തിന്റെ-
രൂപത്തിലവളിലെത്തുമ്പോൾ
അഭിസാരികയിലേക്കുള്ള ആദ്യപടിയെന്നു
അവളറിഞ്ഞിരുന്നില്ല ഒരിക്കലും.

കുഞ്ഞിന്റെ പിതൃത്വം അവനേറ്റടുക്കാതെ
വേശ്യയെന്ന മുദ്ര അവളിൽ ചാർത്തിയതും
ലിംഗവിശപ്പുകാർക്ക് സമ്മാനിച്ചതും
ആ പകൽമാന്യനായിരുന്നു.

3 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഒരു കുഞ്ഞു കവിത
അങ്ങിനെ പറയാമോ?
എന്തായാലും വായിച്ചുനോക്കുക


ചന്തു നായർ പറഞ്ഞു...

ശുഭ വസ്ത്രധാരിയോ, ശുഭ്ര വസ്ത്ര ധാരിയോ?

മുഹമ്മദ്‌ ആറങ്ങോട്ടുകര പറഞ്ഞു...

പകല്‍ മാന്യന്‍ ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.