2013, ഒക്‌ടോബർ 29, ചൊവ്വാഴ്ച

കൃതക്ഞത..!!


ഗ്രീഷ്മത്തിലെ പൊള്ളിയ ചൂടിൽ 
വിജനമായ തെരുവിലൂടെ ഏകനായ് 
ഞാൻ നടന്നാപ്പോൾ അഴുക്കുചാലിന് 
സമീപം ഞാൻ ദൈവത്തെ കണ്ടു ...!

ദയനീയ ഭാവത്തോടെ എന്നെ നോക്കി 
കെഞ്ചികൊണ്ട് പറഞ്ഞു
'എനിക്ക് വിശക്കുന്നു,പത്തുരൂപ തരുമോ 
എന്റെ വിശപ്പടക്കാൻ'

തെരുവിനോടരത്തുള്ള പല
ജീവനില്ലാത്ത കോണ്‍ക്രീറ്റ് പെട്ടികളിലും
പണം വലിച്ചെറിയുന്ന,മനസ്സ് എന്നോ
നഷ്ട്ടപ്പെട്ടുപോയ ഞാനാ സത്യം മനസ്സിലാക്കി
യഥാർത്ത ദൈവങ്ങൾ തെരുവിലലയുന്നു.

ഋതുക്കളും വൃശ്ടിയും മാറി മറിയും
ഒന്നും നേടിയെടുക്കാൻ കഴിയാത്ത ഞാൻ
മുള്ളുകൾ വിതറിയ ഈ പാതയിൽ
കാഴ്ചകൾ കാണാതെ കണ്ണ് പൊത്തിപ്പിടിപ്പിച്ചു
നടക്കാൻ പഠിപ്പിച്ച മനസ്സിന് കൃതക്ഞത .

7 അഭിപ്രായ(ങ്ങള്‍):

മുഹമ്മദ്‌ ആറങ്ങോട്ടുകര പറഞ്ഞു...

കണ്ണുകള്‍ പൊത്തിപ്പിടിച്ചാലും കാണും..

Artof Wave പറഞ്ഞു...

പലരും ദൈവത്തെ കാണുന്നത് ഇത്തരം കോണ്ക്രീറ്റ് പെട്ടിക്കുല്ലിലാണ്
യഥാര്ത ദൈവത്തെ കാണാൻ പലരും ശ്രമിക്കുന്നില്ല ...

ചന്തു നായർ പറഞ്ഞു...

ഞാനാ സത്യം മനസ്സിലാക്കി
യഥാർത്ത ദൈവങ്ങൾ തെരുവിലലയുന്നു..അക്ഷരതെറ്റുകൾ മാറ്റുമല്ലോ

തുമ്പി പറഞ്ഞു...

ആശയം നന്ന്.കുറച്ചുകൂടി നന്നാക്കാമായിരുന്നു. ശീര്‍ഷകത്തിലെ അക്ഷരത്തെറ്റ് മാറ്റുക.(കൃതക്ഞത..!!)

ajith പറഞ്ഞു...

തെരുവില്‍ അലയുന്ന ദൈവത്തിന് ഒരു ആലയം പണിയണം

Nisha പറഞ്ഞു...

എന്തൊക്കെയോ പറയാന്‍ തുടങ്ങിയിട്ട് അത് പൂര്‍ണ്ണമാക്കാതെ നിര്‍ത്തിയ പോലെ തോന്നി. അക്ഷരത്തെറ്റുകള്‍ ഒഴിതിരുത്തിയാല്‍ നന്ന് എന്നൊരു എളിയ അഭിപ്രായം കൂടിയുണ്ട്.

Asrus Irumbuzhi പറഞ്ഞു...

കൊള്ളാം ....
ഇന്ന് കണ്ണില്‍ ഇരുട്ട് ബാധിച്ചവരുടെ കാലമാണ് !

അസ്രൂസാശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.