2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

ഋതുമതി ..!!

പരീക്ഷാചൂട് കഴിഞ്ഞ 
ഒഴിവ്ദിനത്തിലായിരുന്നു 
പതിമൂന്നാം വയസ്സിൽ 
അവൾ ഋതുമതിയായത്‌ .

അതുവരെ അവളെന്റെ 
കളിക്കൂട്ടുകാരിയായിരുന്നു 
പിന്നീടുള്ള ദിനങ്ങളിൽ 
മണ്ണപ്പം ചുട്ടുകളിക്കാനും 
സാറ്റ് കളിക്കാനും അവളില്ലായിരുന്നു.

ഒരു ദിനം അവളുടെ വീട്ടിൽ 
ബിരിയാണി കഴിച്ചുകൊണ്ടിരിന്നപ്പോൾ 
മുതിർന്നവർ പറയുന്നു 
'അവള് വല്യപെണ്ണായെന്നു'
ഞാൻ നോക്കിയപ്പോൾ 
തലേന്ന് കണ്ട അതേവലുപ്പം മാത്രം .

3 അഭിപ്രായ(ങ്ങള്‍):

ആഷിക്ക് തിരൂര്‍ പറഞ്ഞു...

കൊള്ളാം .... ഇപ്പോൾ അവൾ എവിടെയാണ് ഭായി ...?

ഒരു ദിനം അവളുടെ വീട്ടിൽ ബിരിയാണി കഴിച്ചുകൊണ്ടിരിന്നപ്പോൾ മുതിർന്നവർ പറയുന്നു 'അവള് വല്യപെണ്ണായെന്നു' ഞാൻ നോക്കിയപ്പോൾ തലേന്ന് കണ്ട അതേവലുപ്പം മാത്രം....

സ്നേഹപൂർവ്വം,
ആഷിക്ക് തിരൂർ

ശിഹാബ്മദാരി പറഞ്ഞു...

ബിരിയാണി തിന്നുമ്പോ ഇനി നോക്കേണ്ട :)

ശ്രീ പറഞ്ഞു...

ബിരിയാണി തിന്നുമ്പോ അതു മാത്രമേ ശ്രദ്ധിയ്ക്കാന്‍ പാടുള്ളൂ :)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.