2013, സെപ്റ്റംബർ 24, ചൊവ്വാഴ്ച

പതിനാറ് വയതിനിലേ...!!

                                                       (ചിത്രത്തിന് കടപ്പാടുണ്ട് )

ഉപ്പാ ..
പതിനാറായില്ലെ എനിക്ക്?
എവിടെ എന്റെ പുയ്യാപ്പള..
ഇന്റെ  കുത്സുംബ്യെ
എന്നോറ് ഇളേ കുട്ടനെ തട്ടുമ്പളും
ഇന്നെ വിളിക്കണം...

നാലാം ബീടരാണേലും
നാലുകൊല്ലങ്കൊണ്ട്
ഇച്ചും പെറണം നാലഞ്ചു
പെങ്കുട്ട്യാളെ
ഇന്നിറ്റോരേം കെട്ടിക്കണം
ഇമ്മക്ക് പതിനാറില്


ട്യൂഷൻ വിട്ടു വൈകുന്നേരം
വരും വഴി വഴിയരികില്‍
കുരിശുപള്ളി വരാന്തയില്‍
മെഴുകുതിരി എരിച്ചിലുകള്‍
കുടല്‍മാലക്കത്തുകത്തും
ദഹനരസമുരച്ചാലും

ദഹിക്കാത്ത മെഴുകുതിരികള്‍
തീക്കണ്ണിലെരിയും കാലം
പതിനാറില്‍ കെട്ടിച്ചെങ്കില്‍
ബസ്സില്‍ കേറാം സമാധാനമായ്
ആങ്കൊച്ചൊന്നുണ്ടെങ്കില്‍
എളീല്‍ തൂക്കാം
ആനന്ദമായ്...

ഉപ്പാ ഉപ്പാ എമ്പോക്കിയുപ്പാ
 പഠിപ്പിക്കാന്‍ വിടും മുമ്പ്
പതിവായി ദ്വര്‍ക്കേണം
പതിഞ്ഞിരുട്ടില്‍
പതിയിരിക്കും
പേപ്പല്ലിന്‍ വിഷശീതം

സൂര്യനെല്ലിക്കും റെജിനക്കും
കാരണം പതിനാറുപ്പാ
ഡെല്ലീലെ പെണ്ണിനു വയസ്സൊ ഇരുപതുപ്പാ
കാശില്ലെ കീശയില്‍
വിറ്റോളീ അറബിക്കുപ്പാ

കാശെല്ലാം തരുമോറ്
റങ്കുള്ള റിയാലില്‍
എന്തിരിപ്പാ ഉപ്പാ
കോടതീല്‍ കൂടെപ്പോയ് കൊടുത്തോളിന്‍
റിട്ടൊരെണ്ണം

ഉമ്മാക്കു വയസ്സെത്രെ ?
നാപ്പതോ നാപ്പത്തഞ്ചോ?
കളഞ്ഞിറ്റ് കിളുന്തൊന്നു
പതിനാറില്‍ കഴിക്കുപ്പാ...


11 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

വേഗമാകട്ടെ ...
വായിച്ചു പൊങ്കാലയിടാൻ സൗകര്യം ഉണ്ട് :)

ashraf malayil പറഞ്ഞു...


ചില അകം പൊരുളുകൾ
......................................................
16 -ലെ മൊഞ്ചത്തി കുട്ട്യോളെ കെട്ടാൻ മുട്ടി നിക്കാണ് മാപ്പിള ചെക്കന്മാർ എന്നാണ് ചില 'പണ്ഡിതരുടെ' വീക്ഷണം.ഒരു മുസ്ലിം സംഘവും പറഞ്ഞിട്ടില്ല മ്മളെ കുട്ട്യോളെ 16 ലെ കെട്ടിക്കൂന്നു..പിന്നെ ഷരീഅതിനകതു കൈ വെട്ടലും തല വെട്ടലും കല്ലെരിയലുമൊക്കെ ഇല്ലേ എന്നായി ചില 'മുസ്ലിം പുരോഗമന 'ചാനലുകളിൽ പ്രത്യക്ഷപ്പെട്ട വിദ്വാന്മാർ ...നോക്കണേ ഷരീഅതിനെ ക്കുറിച്ചുള്ള അവരുടെ ഒരു പാണ്ടിത്യം.പഠിപ്പിച്ച ഉസ്താദ്‌ പോർക്കൂല..

http://snehithan0.blogspot.in/p/blog-page_6382.html

ഷൈജു നമ്പ്യാര്‍ പറഞ്ഞു...

ഓരോ വരിയിലും കൂര്‍ത്ത മുള്ളുകള്‍ കൂടി ചേര്‍ത്താണ് എഴുതിയിരിക്കുന്നത് ... നന്നായി കൊള്ളും..

"ഉമ്മാക്കു വയസ്സെത്രെ ?
നാപ്പതോ നാപ്പത്തഞ്ചോ?
കളഞ്ഞിറ്റ് കിളുന്തൊന്നു
പതിനാറില്‍ കഴിക്കുപ്പാ..."

അജ്ഞാതന്‍ പറഞ്ഞു...

Eth muslim frnds angeegarikumo.. :P kuriku kollum nenjath.. (Y) (Y)

ajith പറഞ്ഞു...

പതിനാറ് വല്യ പൊല്ലാപ്പായീലോ

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

അഷറഫ് ഭായി പറഞ്ഞതാ ശരി
രക്ഷിതാക്കല്ക്ക് ഇല്ലാത്ത ബേജാര് എന്തിനു മതനേതാക്കൾക്ക്
നന്ദി അഭിപ്രായത്തിന്

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഷൈജു ഭായി ഈ വിമർശനമാകാം പല കൂട്ടുകാരും മുഖപുസ്തകത്തിൽ ഈ കവിതയുടെ മുന്നില് കണ്ണടക്കുന്നത്
നന്ദി അഭിപ്രായത്തിന്

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

അക്ഞാതാ ഇതിൽ വർഗീയത കാണേണ്ട ആവിശ്യമില്ല
പ്രിയ അക്ഞാതാ
നന്ദി

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

അജിത്തെട്ടാ വലിയപോല്ലാപ്പല്ല ഒരു ഒന്നൊന്നര പൊല്ലാപ്പായി മാധ്യമങ്ങൾ ആഘോഷിക്കുകയല്ലേ ..
പിന്നെ ഞാനായി കുറച്ചില്ല
നിന്നി ചേട്ടാ ഇവിടെ വന്നതിനും അഭിപ്രായം പങ്കുവെച്ചതിനും

ശിഹാബ്മദാരി പറഞ്ഞു...

കോടതീല്‍ കൂടെപ്പോയ് കൊടുത്തോളിന്‍
റിട്ടൊരെണ്ണം

ഉമ്മാക്കു വയസ്സെത്രെ ?
നാപ്പതോ നാപ്പത്തഞ്ചോ?
കളഞ്ഞിറ്റ് കിളുന്തൊന്നു
പതിനാറില്‍ കഴിക്കുപ്പാ...

ആഷിക്ക് തിരൂര്‍ പറഞ്ഞു...

പൊങ്കാലയിട്ട് പോവുന്നു ...
വീണ്ടും വരാം ....
സസ്നേഹം,
ആഷിക്ക് തിരൂർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.