2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഞാനും മീൻകച്ചവടവും..!!

സ്വന്തമായി കാശുണ്ടാക്കണം ,കുറെ സ്ഥലങ്ങൾ വാങ്ങണം അതിൽ കോണ്‍ക്രീറ്റ് കാടുകൾ പണിയനമെന്നോക്കെയുള്ള അത്യാഗ്രങ്ങൾ മനസ്സില് വന്നത് .
രാത്രി ഞങ്ങൾ കൂട്ടുകാൽ സൊറപറഞ്ഞിരിക്കുന്ന ഒരു പാലമുണ്ട്. അവിടെ വെച്ചായിരുന്നു ചർച്ച .
കാരണം ഒന്നാമെത്തെത് പെരുന്നാൾ അടുത്തു വരുന്നു,ഗോവയിലേക്ക് ടൂർ പോകാൻ കാശ് വേണം,കൊവളെത്തെക്കാളും നല്ല 'ധം ബിരിയാണി' അവിടെ ഉണ്ട് എന്നു പോയവർ പറഞ്ഞു കേട്ടിരുന്നു.
അതിനും വേണം പൈസ.
അങ്ങിനെ എന്നും പലതും ചർച്ചചെയ്യും എവിടെയുമെത്തില്ല. നോമ്പ് തുടങ്ങി
കൂട്ടുകാരിൽ ഞാനടക്കം 2 പേരൊഴികെ പണിക്കുപോയി .
അങ്ങിനെ കൂട്ടുകാരാൻ സുട്ട എന്ന ഓമനപ്പേരിൽ അറിയുന്ന കമറുദ്ധീൻ നല്ലൊരു ഐഡിയ പറഞ്ഞു .
നമുക്ക് മീൻ കച്ചവടം തുടങ്ങാം എന്നു,അതാകുമ്പോൾ മുടക്കുമുതൽ അധികം വരില്ല.ഒരു ഗുഡ്സ് ഓട്ടോ വാടകെക്കെടുക്കാം
കാരണം അവൻ ഓട്ടോ ഓടിച്ചിരുന്നു മുമ്പ്.പിന്നെ വിയർപ്പിന്റെ അസുകം കാരണം ആ ജോലി ഉപേക്ഷിച്ചതാ.അങ്ങിനെ ദിവസം125 രൂപ നിരക്കിൽ ഒരു പഴയ ഗുഡ്സ് ഓട്ടോ വാടകപറഞ്ഞുറപ്പിച്ചു, മുടക്കുമുതൽ ഫിഫ്റ്റി-ഫിഫ്റ്റി എന്നു ശട്ടം കെട്ടി .
ആദ്യം പൈസ ഇൻവെസ്റ്റ്‌ ചെയ്യുന്ന മുതലാളി ഞാൻ.പെട്രോൾ അടിക്കണം മീൻ വാങ്ങണം പിന്നെ മറ്റുചിലവും എല്ലാം കൂടെ ഒരു ആയിരം രൂപ വകയിരുത്തി.
പിറ്റേന്ന് പുലർച്ചെ പോകാമെന്ന് ശട്ടം കെട്ടി ഞങ്ങൾ പിരിഞ്ഞു. നല്ലൊരു കാര്യത്തിന് ഇറങുന്നതല്ലെ പള്ളിയിൽ പ്രാർഥിച്ചുപോകാമെന്ന് കരുതി അവിടെ ചെന്നപ്പോൾ അന്യഗ്രഹ ജീവികളെ കണ്ടപോലെ ആളുകള് നോക്കുന്നു.അവിടുന്ന് ഞങ്ങൾ യാത്ര പുറപ്പെട്ടു, വണ്ടിക്കു പെട്രോൾ അടിച്ചു കുറച്ചുദൂരം പോയപ്പോൾ കൂടെയുള്ളവൻ പറഞ്ഞു നമുക്കും വല്ലതും കഴിക്കാം കാരണം ഒരുപാട് വൈകും ഊര്ജ്ജം കിട്ടില്ല കച്ചവടത്തിന് എന്നൊക്കെ.നോംബായ കാരണം ഹോട്ടലുകൾ കുറവായിരുന്നെങ്കിലും ഞങ്ങളുടെ ടാങ്കും ഫുള്ളാക്കി 'താനൂർ കടപ്പുറത്ത്'ചെമ്മീനിലെ പരീകുട്ടി പരീകുട്ടി നടക്കുന്നപോലെ കുറെ വൈലുംകൊണ്ട് നടന്നു. രാവിലെ വന്ന നങ്ങൾ ഉച്ചയായി,നങ്ങളുടെ സാമ്പത്തികത്തിൽ ഒക്കുന്ന ദേശീയ മത്സ്യമായ 'മത്തി'(ചാള) വൈകീട്ടേ ഉണ്ടാകൂ.
കടൽതീരത്തുള്ള തെങ്ങിൻ ചുവട്ടിലും കരക്ക്‌ കയറ്റിനിർത്തിയിരിക്കുന്ന വള്ളത്തിന്റെ (വഞ്ചിയുടെ) ചുവട്ടിലുമിരുന്നു ചാക്ക് കണക്കിന് സ്വപ്‌നങ്ങൾ നൈതു രണ്ടുപേരും

വൈല് കൊണ്ട് കടപ്പുറത്തുകൂടെ നടക്കുന്ന കാരണം വിശപ്പിന്റെയും ദാഹത്തിന്റെയും അസുകം തുടങ്ങി,അവിടെയൊന്നും ഒരു തുള്ളി വെള്ളം പോലും കിട്ടില്ല. ആ പരിസരത്തുനിന്നും വല്ലതും കഴിക്കുന്നത്‌ കണ്ടാൽ പോലും പുസ്ലാന്മാർ (മുക്കുവൻമാർ) ഫ്രീയായി തലോടുകയും തെറികൾ വിളിക്കുകയും ചെയ്യും എന്നറിയുന്നതിനാൽ വണ്ടിയുമെടുത്ത് കുറെ ദൂരം യാത്ര ചെയ്തു ഒരു ക്ഷേത്രത്തിന്റെ അടുത്തുള്ള ഹോട്ടലിൽ പോയി സംഗതി ഭംഗിയാക്കി.
പരിചയമില്ലാത്ത സ്ഥലം നാട്ടുകാരെ പേടിക്കേണ്ട .
രണ്ടുമണി ആയപ്പോളേക്കും മീൻ പിടിക്കാൻ പോയ വള്ളങ്ങൾ കരക്ക്‌ വന്നുകൊണ്ടിയുന്നു .
ഞങ്ങൾക്ക് ആവേശമായി ...!!

മീൻ പിടിക്കാൻ കടലിൽ പോയ വള്ളങ്ങളെല്ലാം വന്നുതുടങ്ങി.
അന്ന് ചെറിയമത്തിക്ക് (ചാളക്ക്) അവരുടെ ഓമനപ്പേര് കുഞ്ഞാറ്റ എന്നായിരുന്നു.ആദ്യമാദ്യം വരുന്ന വള്ളങ്ങളിൽ മറ്റു പലതരം മീനുകളായിരുന്നു.
അതൊന്നും ഞങ്ങളുടെ കൊക്കിലൊതുങ്ങുന്നതായിരുന്നില്ല. ഞങ്ങൾ ഉമ്മർകുട്യാക്ക മീനുമായി വരുമ്പോൾ പൂച്ചകൾ ഓടിവരുന്നപോലെ ഓടിചെല്ലും,പിന്നെ നിരാശരായി പിൻവാങ്ങും.
കൊണ്ടുവന്ന പണത്തിൽ കുറച്ചു ഞങ്ങൽക്കും വണ്ടിക്കും പെട്രോൾ അടിക്കാൻ ചിലവായിരുന്നു.ഹോ ആ ഹോട്ടലിലെ ബീഫിനു ഒടുക്കത്തെ രുചിയായിരുന്നു നോമ്പ് സ്പെഷൽ എന്നാ പറഞ്ഞത് .
അവിടുന്ന് പരിചയപ്പെട്ട ഒരാള് പറഞ്ഞു ആദ്യം വരുന്ന വള്ളങ്ങളിലെ മീനുകൾക്ക് വില കൂടും,അതുകൊണ്ട് ഒരു മൂന്നര,നാലുമണി ആകുംപോളെക്കും വിലകുറയും എന്നൊക്കെ.
അപ്പോൾ നങ്ങൾക്ക് ചെറിയൊരു ആശ്വാസമായി തണലത്തിരുന്നു.പിന്നെ കച്ചവടം ചെയ്യേണ്ട രൂട്ട് ചര്ച്ചചെയ്തു.എന്തായാലും നമ്മുടെ നാട്ടിൽ ചെയ്യേണ്ട ഒന്നാമത്തേത് ചമ്മൽ,പിന്നെ നാട്ടുകാർ കടം വാങ്ങുക മാത്രമല്ല കൂടുതൽ കൊടുക്കേണ്ടിയും വരും .
പിന്നെ ഒന്ന് രണ്ടു റൂട്ടുകൾ പറഞ്ഞപ്പോൾ ഞാൻ എതിർത്തു കാരണം എന്റെ കൂടെ കോളേജിൽ പഠിച്ച കുറെ കുട്ടികളുണ്ട്,ഞാൻ പറഞ്ഞ റൂട്ടും അവനെത്രിത്തു,കാരണം അവന്റെ ഉമ്മാന്റെ വീട് അവിടെയാണ് .

അവസാനം ഒരു തീരുമാനത്തിലെത്തി ,പിന്നെയുള്ള ചർച്ച മീൻ ആളുകള്ക്ക് കൊടുക്കാൻ ചെറിയ പ്ലാസിറ്റ്ക് കവർ(പൊടികീസ) വാങ്ങിയില്ലല്ലോ എന്നു . ആരെങ്കിലും പോകുന്ന വഴിക്ക് മീന ചോദിച്ചാൽ നമ്മൾ എന്ത്ചെയ്യും ഞങ്ങൾ പരസ്പരം ചോദിച്ചു.
അവസാനം തൽക്കലത്തിനു 5 രൂപയ്ക്കു കുറച്ചു വാങ്ങി,നഷ്ട്ടത്തിനു ബാക്കി പോകുന്നവഴിക്ക് തിരൂരിൽ നിന്നും വാങ്ങാം എന്നു കരുതി,
അടുത്ത ചർച്ച ആര് ഉറക്കെ വിളിച്ചുപറയും എന്നായിരുന്നു . കുറച്ചു ഉറക്കെ പറയണം "കീസനറവുപത്തു കീസനറവുപത്തു" (ചെറിയ പ്ലാസ്റ്റിക് കവർ നിറച്ചും മീൻ പത്തുരൂപ) എന്നു .
സുട്ട എന്നു വിളിക്കുന്ന കമറു അതിനൊക്കെ ഉഷാറാണ്, ഞാൻ പറഞ്ഞു നീ തുടങ്ങി വെക്കുക പിന്നെ ഞാൻ പറയാം ,അപ്പോൾ അവൻ പറയുകയാ വണ്ടിയും ഞാൻ ഓടിക്കണം,മീനും ഞാൻ വിക്കണം നീ വെറും മുതലാളിയോ ?
ഞാൻ അവനെ മയത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കി എല്ലാം തീരുമാനിച്ചു.ആദ്യമാദ്യം ഒരു കുട്ട മീനിനു (വലിയകുട്ട) മുന്നൂറു രൂപ യുണ്ടായിരുന്നത് വില കുറഞ്ഞു വന്നു .

കൊണ്ട് വന്ന പണത്തിൽ ബാക്കി 700 രൂപയൊളമേയുള്ളൂ 150 രൂപക്ക് വണ്ടിക്കും ബാക്കി നങ്ങളും പെട്രോൾ അടിച്ചിരുന്നു.
അങ്ങിനെ ആ അസുലഭ മുഹൂർത്തം വന്നെത്തി .
150 രൂപ നിരക്കിൽ ഞങ്ങൾ 3 കൊട്ട മീന് കച്ചവടമുറപ്പിച്ചു.ആപ്പോൾ എന്റെ മുഖത്തു ചെറിയൊരു അഹങ്കാരം ഉണ്ടായിരുന്നു,കാരണം ഇതു വിറ്റു ലാഭം കിട്ടും,നാളെയും ചെയ്യും അങ്ങിനെ ഞങ്ങൾ പണക്കാരാകും എന്നൊക്കെ.
അങ്ങിനെ കൊട്ട ഒന്നിന് പത്തു രൂപ എന്ന നിരക്കിൽ ഒരാളെ വിളിച്ചു വിണ്ടിയിൽ മീൻ ചെരിഞ്ഞു,
അടുത്ത ജോലി അതിൽ ഐസ് പൊടിച്ചു ഇടണം.ഐസ് ഫാക്ടറി കടപ്പുറത്തുനിന്നും റോഡിലേക്ക് കയറുന്നഭാഗത്ത് തന്നെയുണ്ട്‌ .
അങ്ങോട്ടേക്ക് ആദ്യയാത്ര.അവിടുന്ന് 2 ബോക്സ് ഐസ് പൊടിച്ചത് വാങ്ങി അതിലിട്ട് കുഴച്ചു.
അവിടുന്ന് പണവും കൊടുത്ത് വണ്ടി വലിപ്പിച്ചതും 'ടക്ക്' എന്ന ശബ്ദവും കേട്ടു,പിന്നെ വണ്ടിക്ക് ഒരു സൈട് വലി.മോഹൻലാൽ നടക്കുന്നപോലെ.

വണ്ടിയുടെ സൈഡുവലി കണ്ടപ്പോൾ അവൻ ദയനീയമായി എന്നെ നോക്കികൊണ്ട്‌ നിർത്തി .
ഞാൻ ചോദിച്ചു ടയർ പഞ്ചറായോ ? കുറച്ചുകാലം അവനും വർക്ഷോപ്പ് പണിക്കു പോയിരുന്നു,അതുകൊണ്ട് അവനും ഒരു ചെറിയ ലാട വൈദ്യനാണ് . വാഹനത്തിനു വല്ല അസുഖവും വന്നാൽ സുട്ടക്ക് പ്രഥമചികിത്സ കൊടുക്കാനറിയാം .
ഞാനും അവനും വണ്ടിയിൽ നിന്നിറങ്ങി ശബ്ദം കേട്ട ഭാഗത്ത് പോയി നോക്കിയപ്പോൾ ടയർ ഗുരുവായൂർ കേശവനെപോലെ നല്ല തലയെടുപ്പോടെ ഉണ്ട് .
അവൻ എന്നോട് പറഞ്ഞു 'ഡാ നമ്മൾ ശരിക്കും പെട്ടുന്നാ തോനുന്നത്' ?
എന്നിട്ട് അവൻ അതിന്റെ താഴേക്കു കുനിഞ്ഞിരിന്നു വണ്ടി ആണാണോ,പെണ്ണാണോ എന്നു നോക്കുന്നതുപോലെ നോക്കി നെറ്റിയിലെ വിയർപ്പുതുടച്ചുകൊണ്ട് പറഞ്ഞു .
'വണ്ടിയുടെ ഇടതുവശത്തുള്ള "ടെൻഷൻ ബാർ" പൊട്ടി ..!!
എനിക്കൊന്നും മനസ്സിലായില്ല.എനിക്കാകെ സങ്കടം വന്നു. ഞാൻ അന്ടാര്ട്ടിക്കയിലെ മഞ്ഞുമലകളിൽ സുഖനിദ്രയിലെന്ന ഐസിൽ ഉറങ്ങുന്ന കുഞ്ഞൻമത്തിയെ (ചെറിയ ചാള) നോക്കിയപ്പോൾ അതെല്ലാംകൂടി എന്നെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി.

അവിടെയുള്ള രണ്ടുപേരുടെ സഹായത്താൽ ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റിയിട്ടു.അപ്പോൾ അവന്റെ മണ്ടയിൽ സൂര്യനുദിച്ചു.അവൻ പറഞ്ഞു. ഇതോന്നും കാര്യമാകേണ്ട നമുക്ക് പഴക്കുലയുടെ തണ്ട് അവിടെ വെച്ച് അട്ജിസ്റ്റുചെയ്തു മെല്ലെ പോകാം .
അങ്ങിനെ അവിടെയുള്ള രണ്ടുപേരുടെ സഹായത്തോടെ അത് ഭംഗിയായി ചെയ്തു അവരോടു യാത്ര പറഞ്ഞു മുന്നോട്ടെടുത്തു കഷ്ട്ടിച്ചു ഒന്നര മീറ്റർ പോയിക്കാണും.ധാ പിന്നെയും നേരത്തെ കേട്ട അതെ ശബ്ദവും സൈടുവലിയും .
അപ്പോൾ എനിക്ക് മീനിനെകുറിച്ചുള്ള ചിന്തയല്ല വന്നത് "ഗോവയിലെ ബീച്ചും,മറ്റുമുള്ള സ്വപ്നങ്ങൾ' അതെല്ലാം ചീട്ടുകൊട്ടാരം തകരുന്നതുപോലെ തോന്നി .

'പടച്ചോനെ വീണ്ടും വീണ്ടും ചതിച്ചല്ലോ' എന്ന അവന്റെ ശബ്ദം കേട്ട് ഞാൻപുറത്തിറങ്ങി അവനടുത്തെക്ക് ചെല്ലുമ്പോൾ തലയിൽ രണ്ടും കയ്യും കെട്ടിനിൽക്കുന്നു അവൻ .
ഞാൻ നോക്കുമ്പോൾ വലതുവശവും താഴ്ന്നിരിക്കുന്നു.കാരണം ആ ഭാഗത്ത് കൂടുതൽ വൈറ്റ് വന്നകാരണം അവിടെയുള്ള "ടെൻഷൻ ബാർ" പൊട്ടിയിരിക്കുന്നു.
നേരത്തെ ഞങ്ങളെ സഹായിച്ച രണ്ടു പുസ്ലാന്മാർ(മീൻപിടുത്തക്കാർ) ഞങ്ങളുടെ അടുത്തേക്ക്‌ വന്നു .
അവർക്കും സങ്കടമായി,കാരണം സമയം വൈകുന്നു.എന്തെങ്കിലും ചെയ്യണം .
മീൻ വാങ്ങിയവർക്ക് തന്നെ തിരിച്ചുകൊടുക്കൽ ഒരിക്കലും നടക്കില്ലന്നുമാത്രമല്ല ,അവർ അവരുടെ പ്രത്യേകതരം ഭാഷയിൽ ഭരണിപ്പാട്ടും പാടും തിരിച്ചുവല്ലതും പറഞ്ഞാൽ നങ്ങളുടെ പുറം പള്ളിപ്പുറം ആക്കുകയും ചെയ്യും.ഇനിയെന്തുചെയ്യും നിങ്ങൾ എന്ന് അവര് ചോദിച്ചപ്പോൾ അവൻ പറഞ്ഞു തിരൂർ മാർകെറ്റിൽ കൊണ്ടുപോയി വിൽക്കാം,അല്ലാതെ വഴിനീളെ കൊണ്ട് പോയി വിൽപ്പന നടക്കില്ല. പിന്നെയും അങ്ങാടിയിൽ നടന്നു കുറെ പഴതണ്ടുകൾ പൊറുക്കി അവരുടെ സഹായത്തോടെ 'ഫസ്റ്റ്ഐട്' നൽകി വളരെ സാവധാനത്തിൽ ഞങ്ങൾ താനൂർ കടപ്പുറത്തുനിന്നും തിരൂർ മീൻ മാർകറ്റിലേക്ക് യാത്ര തിരിച്ചു ..!!

സമയം നാലുമണി കഴിഞ്ഞിരിക്കുന്നു.അന്ന് മൊബൈൽ ഫോണ്‍ അത്ര പ്രചാരത്തിൽ അല്ലായിരുന്നു.കുറെ ദൂരം ഞങ്ങൾ പരസ്പരം മിണ്ടാതെ യാത്ര തുടർന്നു. പിന്നെ സംശയമായി അവിടെ സുട്ടയുടെ അളിയൻ ഉണ്ടാകുമോയെന്ന് .അങ്ങിനെ അടുത്തുകണ്ട ഒരു കൊയൻബൂത്തിന്റെ അടുത്തുവണ്ടി നിർത്തി.അവന്റെ അളിയന്റെ പച്ചക്കറി കടയിലേക്ക് വിളിച്ചു അളിയനോട് കാര്യം പറഞ്ഞു .
എന്തായാലും വരൂ നമുക്ക് പരിഷ്രമിക്കമെന്ന മറുപടി.റംസാൻ മാസമായതുകൊണ്ടാകാം വല്ലാത്ത വിശപ്പും ദാഹവും. അടുത്തുള്ള ഒരു പീട്യയിൽ നിന്നും പഴവും സോഡയും കഴിച്ചു യാത്ര തുടർന്ന് .
ഞാൻ അവനോടു ചോദിച്ചു നമുക്ക് അയാള് തരുമ്പോൾ കുഴപ്പമൊന്നുമില്ലല്ലോ? ഇനിയിപ്പോൾ എന്താ പറയാ ഇതു ശരിയാക്കാൻ എത്ര രൂപയാകും .?
അവന്റെ മറുപടി കേട്ട് ഞാൻ കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെയായി.കാരണം 750 രൂപയിലധികം സാതനത്തിനു വരും,
വണ്ടിയിലുള്ളത് ആകെ 450 രൂപയ്ക്കു വാങ്ങിയ മത്തി,നങ്ങളുടെ ലാഭം വണ്ടികാഷ് എല്ലാം കൂടെ എങ്ങിനെയോപ്പിക്കും ?
കൂടാതെ നാളെ മീൻ വാങ്ങണം,
ഞാൻ അവനെ കുറെ പ്രാകുകയും ചെയ്തു,നല്ല രീതിയിൽ ഒരു പണിക്കും പോകാതിരുന്ന എന്നെ ഈ ചതിയിൽ പെടുത്തിയതിനു. തിരൂർ മാർകറ്റിൽ എത്തിയപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു.മാർക്കറ്റിനു സമീപമുള്ള വാഹനങ്ങൾ നിർത്തുന്നു പാർകിങ്ങിൽ വണ്ടി നിർത്തി അവൻ അളിയന്റെ പച്ചക്കറികടയിലേക്ക് പോയി.

നല്ല ഫ്രഷ് മീൻ വണ്ടിയുള്ള കാരണമാകാം ഒന്നുരണ്ടു പേര് മീൻ ചോദിച്ചപ്പോൾ ഞാൻ കൊടുക്കുകയും ചെയ്തു.അപ്പോളാണ് നങ്ങളുടെ അവിടെ വാടകവീട്ടിൽ താമസിക്കുന്ന ഒരു ഇക്ക ഇളിച്ചും കൊണ്ട് വന്നത്.ഞങ്ങൾ അയാളെ ബേജാറ് അളിയൻ എന്നാ വിളിക്കാറ്, എപ്പോളും ആള് റ്റെൻഷനിലാകും,,വാടക കൊടുക്കണം വീട്ടിലേക്കു സാദനം വാങ്ങണം പണമില്ല എന്നും പ്രാരാബ്ദം പറഞ്ഞു ശരിക്കും പനിക്കും പോകാതെ നടക്കുന്ന മഹാൻ .
എന്റെ അടുത്തു വന്നു ചോദിച്ചു "അനക്ക് മീൻ കച്ചോടം ഉണ്ടല്ലേ? നല്ല ലാഭമാകുമല്ലൊ ? ഞാൻ മറുപടിയൊന്നും പറഞ്ഞില്ല,എന്താ നിങ്ങൾക്ക് മീൻ വേണോ എന്നുള്ള എന്റെ ചോദ്യം മുഴുമിപ്പിക്കുംമുന്നേ അയാള് തലയാട്ടി. ഞാൻ പറഞ്ഞു ഇതു ചെറിയ കവറാണ്, കുറച്ചുവലിയ കവർ വാങ്ങിവരൂ ....
അയാള് അത് കൊണ്ട് വന്നു,അതിലൊന്നിൽ എനിക്ക് ദേഷ്യവും സങ്കടവും കാരണം കുറെ മീനുകൊടുത്ത് ,മീനുകവരിലാക്കുന്ന സമയത്ത് ചാളയെ ഞെക്കി ദേഷ്യം തീർക്കുന്നുണ്ടായിരുന്നു . മതിയോ എന്ന എന്റെ ചോദ്യത്തിന് ഇല്ലയെന്നു തലയാട്ടിയപ്പോൾ ഞാൻ പറഞ്ഞു പത്തു കുണുവ തന്നിട്ട് അമ്പതുരൂപയുടെ മീൻ തന്നില്ലേ /. അതുമതി .

അപ്പോളേക്കും മാർകറ്റിലുള്ള കച്ചവടക്കാർക്ക് ഏതോ തെണ്ടി വിവരം കൊടുത്തിരിക്കുന്നു പുറത്തു അനതകൃത മീൻകച്ചവടം നടക്കുന്നെന്ന് അറിഞ്ഞു കുറച്ചുപേര് വന്നു ഭീഷണിപ്പെടുത്തലും ചീത്തപറയലും തുടങ്ങി.അപ്പോളാണ് സുട്ടയും അളിയനും കൂടി വരുന്നത്.അളിയനെ അവർക്ക് പരിചയമുള്ളത് കാരണവും ഞങ്ങളുടെ സംഭവവും അറിഞ്ഞതിനാലും ഇവിടെ വിലക്കാൻ പാടില്ല എന്നുള്ള മുന്നറീപ്പും തന്നു വര മടങ്ങി.പിന്നെ അന്റെ അളിയൻ ഒരാളോട് സംസാരിച്ചു മീൻ അയാളെടുക്കാമെന്നു സമ്മദിചു.പക്ഷെ പണം വിറ്റിട്ടു നാളെയെ തരൂ,നിവർത്തിയില്ലാതെ സമ്മദിചു ഞങ്ങൾ രണ്ടു വലിയകവർ നിറയെ ഞങ്ങൾക്കുള്ള മീനെടുത്തു അവർക്ക് കൊടുത്ത് തിരിച്ചു പോന്നു വണ്ടി തിരിച്ചേൽപ്പിച്ചു അയാളോട് വിവരം പറഞ്ഞു,അയാളുടെ മറുപടി എനിക്കതോന്നും അറിയണ്ട വണ്ടി ശരിയാക്കി തരണം കൂടാതെ വാടകയും തരണം.
രാത്രി വീട്ടിലെത്തിയപ്പോൾ ഞാൻ സംഭവമൊന്നും പറഞ്ഞില്ല,വീടിനടുത്തുള്ള കുടുംബക്കാർക്കും കുറെ ഞാൻ കൊണ്ട് വന്ന മീനിൽനിന്നും ഉമ്മ കൊടുത്തു,അപ്പോളാ അവരൊക്കെ അറിയുന്നത് ഞാൻ മീൻകച്ചവടം ചെയ്ത കാര്യം. രാത്രി കുളിച്ചു റോയൽമിരെജിന്റെ സ്പ്രേയുമടിച്ചു കൂട്ടുകാരുടെ കൂടെയിരുന്നു സൊറപറയുമ്പോൾ അവരോടും പറഞ്ഞില്ല ,ചുമ്മാ കളവു പറഞ്ഞു 900 രൂപയോളം ലാഭം കിട്ടിയെന്നു.

പിറ്റേന്ന് ഞാൻ മീനിന്റെ പൈസ വാങ്ങാൻ പോയി ,അവര് പറഞ്ഞ കണക്ക് കേട്ട് ഞാൻ ഞെട്ടി .5 ബോക്സ് മീന് ഉണ്ടായിരുന്നു ബോക്സ് ഒന്നിന് 150 രൂപവെച്ച് 750രൂപയ്ക്കു വിറ്റു.അതീലെക്കു പുതിയ ഐസ് ഇട്ട വകയിൽ 125 രൂപയായി ,പിന്നെ കമ്മീഷൻ ബോക്സ് ഒന്നിന് 25 രൂപ ബാക്കി 500 രൂപ ..!!
1000 രൂപ മൊത്തം മുടക്ക് മുതൽ ,ആകെ കിട്ടിയത് 500 ഉലുവ ..!!
അതും 450 രൂപക്ക് മീൻ കടപ്പുറത്തും നിന്ന് വാങ്ങിയിട്ട്. പൈസ വാങ്ങി ഞാൻ വീട്ടിലേക്കു വരുന്നവഴിക്ക് എന്നെ അന്യേഷിച്ചുവരുന്ന സുട്ടയെ കണ്ടു. വണ്ടിയുടെ കേടുവന്ന സാതനം വാങ്ങാൻ പൈസവേണം,ഞാൻ പറഞ്ഞു നമ്മൾ ഫിഫ്റ്റി-ഫിഫ്റ്റി പണമിറക്കാമെന്നല്ലെ പറഞ്ഞത് ,എന്നിട്ട് നീ പത്തുപൈസയിറക്കിയില്ലല്ലോ? നഷ്ട്ടം എനിക്കാ വന്നത് /
ഉടനെ അവന്റെ മറുപടി എന്റെ കയ്യിൽ പത്തു പൈസയില്ലായിരുന്നു ഇതിൽ ലാഭം കിട്ടിയാൽ നിനക്ക് ചിലവായ പൈസ തരാമെന്നുകരുതി. പിന്നെ നിനക്ക് അതിന് നഷ്ട്ടം വന്നില്ലല്ലോ 450 രൂപയ്ക്കു വാങ്ങിയമീനിനു എല്ലാ ചിലവും കഴിഞ്ഞിട്ട് 500 രൂപ കിട്ടിയില്ലേ അപ്പോളും 50 ലാഭം .
അതിനുള്ള എന്റെ എന്റെ മറുപടി കേട്ടപ്പോൾ അവൻ ചെവിപൊത്തി,എന്നിട്ട് ഞാൻ പറഞ്ഞു ഞാനിനി മേലിൽ ഈ പണിക്കില്ല,നീയല്ലേ വണ്ടി നീ തന്നെ വേണമെങ്കിൽ ശരിയാക്കി കൊടുക്ക എന്നും പറഞ്ഞു ഞാൻ തിരിഞ്ഞുനടന്നു.

പിറ്റേന്നു അവൻ ആരുടോ പക്കൽനിന്നും പൈസവാങ്ങി വണ്ടി ശരിയാക്കിക്കൊടുത്തു,ഏകദേശം അവനും ആയി ആയിരത്തോളം രൂപ.
ഞങ്ങൾ ഒരുപാട് സ്വപ്നം കണ്ട ഗോവ ടൂർ അങ്ങിനെ സ്വാഹ,ഈ മീൻ കച്ചവടമില്ലങ്കിൽ കുറച്ചുംകൂടി പൈസ ഒപ്പിച്ചുപോകാമായിരുന്നു,അതും പോയി
അതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാൻ പറ്റി "അത്യാഗ്രഹം ആപത്തിലെ ചെന്നവസാനിക്കൂ"
ഇരിക്കും മുന്നേ കാലു നീട്ടിയാൽ പധോം എന്നു താഴെ വീഴും .
ഇതാണ് നിങ്ങൾക്ക് തരാനുള്ള ഗുണപാഠം .

13 അഭിപ്രായ(ങ്ങള്‍):

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...


വായിച്ചു എല്ലാവരും അഭിപ്രായം പറയുമല്ലോ കൂട്ടുകാരെ ...?

ഷൈജു നമ്പ്യാര്‍ പറഞ്ഞു...

വായിച്ചു....നന്നായിട്ടുണ്ട്...ആ സുട്ടുവും ഇടശ്ശേരിയും അതോടെ ബന്ധശത്രുക്കള്‍ ആയോ.....
കുറെ അക്ഷരത്തെറ്റുകള്‍ ഉണ്ട് കേട്ടോ..

ajith പറഞ്ഞു...

അങ്ങനെ ആദ്യത്തെ കച്ചോടം പൊട്ടീല്ലേ?
പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്!

Absar Mohamed പറഞ്ഞു...

വിധിയുടെ വികൃതികള്‍

Arif Bahrain Naduvannur പറഞ്ഞു...

നിങ്ങളുടെ ഹ്യൂമർസെൻസ് അപാരം തന്നെ,വായ കൊണ്ട് പറഞ്ഞു ഫലിപ്പിക്കാൻ നിങ്ങൾക്ക് കഴിഞ്ഞെന്നിരിക്കും, അത് എഴുത്തിലൂടെ എത്തിക്കാൻ കൂടി കഴിയണം.

Jasyfriend പറഞ്ഞു...

ഇടശ്ശേരി .. അനക്ക് ഞമ്മളെ ബഹ ബെല്ല്യൊരു ചെമ്പല്ലി പൊരിച്ചു തരാം ട്ടോ...

Simsarul Hack പറഞ്ഞു...

ഇങ്ങള് അങ്ങനെ എല്ലോട്ത്തും ജയിച്ചാ പറ്റൂലല്ലൊ.... അങ്ങനെ തന്നെ വേണം

Riyas Nechiyan പറഞ്ഞു...

"സുഖനിദ്രയിലെന്ന ഐസിൽ ഉറങ്ങുന്ന കുഞ്ഞൻമത്തിയെ (ചെറിയ ചാള) നോക്കിയപ്പോൾ അതെല്ലാംകൂടി എന്നെ നോക്കി പല്ലിളിക്കുന്നതുപോലെ തോന്നി"

ഇടശ്ശേരിക്കാര നന്നായിരിക്കുന്നു .. :)

തുമ്പി പറഞ്ഞു...

നല്ല നർമ്മം. അക്ഷരത്തെറ്റ് ഒഴിവാക്കുക. ആശംസകൾ

Cholakkel പറഞ്ഞു...

അന്ന് ആ കച്ചോടം വന്‍ വിജയമായിരുന്നെങ്കില്‍ മീങ്കാരന്‍ ജമാല്‍ വല്യ പണക്കാരനാവുകയും ഇടശ്ശേരിക്കാരന്‍ എന്ന ഈ സാധാരണക്കാരനെ പുറം ലോകം കാണുകയും ഇല്യായിരുന്നു .... എല്ലാം വിധിയുടെ വിളയാട്ടങ്ങള്‍??? ഞങ്ങക്കും അനുഭവിക്കാനുള്ള യോഗമുണ്ടായിരുന്നു ഹ്ഹ്ഹ്ഹ് ... എനിവേ നല്ല ഒഴുക്കുള്ള എഴുത്ത് ആശംസകള്‍

abdul jalal പറഞ്ഞു...

ഇടശ്ശേരി ചിരിച്ചു മണ്ണ് കപ്പി സൂപ്പര്‍ എഴുത്ത് മീന്‍ കച്ചവട സംബന്ധമായ കാര്യങ്ങള്‍ വളരെ നന്നായി എഴുതി സങ്കടങ്ങള്‍ പ്രതീക്ഷകള്‍ ഒക്കെ സൂപ്പര്‍ എന്നാലും ആ വണ്ടി ശരിയ്യാക്കുന്നതില്‍ അവനെക്കൊണ്ട്‌ പൈസ ചിലവാക്കിയതിലൂടെ നീ വലിയ പുള്ളി ആണെന്ന് മനസ്സിലായി [ സെല്‍ഫിഷ് ]...നന്നായി പണ്ടൊരിക്കല്‍ പകുതി വായിച്ചിരുന്നു ,,,,

ഫാസില്‍ കെ.എസ് പറഞ്ഞു...

സൂപ്പെര്‍ ആയിട്ടുണ്ട്‌.... ഹ ഹ ഹ ഹ ഹ ഹ ആഹ

MOHAMMAD SHAFEEKH പറഞ്ഞു...

SUPER !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.