2013, ഏപ്രിൽ 20, ശനിയാഴ്‌ച

എന്റെ ആദ്യത്തെ വിമാന യാത്ര !
അത് അടുത്ത കാലത്തോന്നുമല്ല കേട്ടോ .ഒരു പത്തു കൊല്ലമെങ്കിലും കഴിഞ്ഞുകാണും ഓർമ്മ ശരിയാണെങ്കിൽ നെടുമ്പാശ്ശേരി വിമാനത്താവളം തുറന്നു അധിക കാലമായിട്ടില്ല എന്നു തോനുന്നു 

കുറച്ചു കാലം കോളേജില് പോയപ്പോളെക്കും ഞാൻ പടിപ്പുനിർത്തി കാരണം മറ്റൊന്നുമല്ല ബസ്സുകയറാൻ പോകുമ്പോൾ ആളുകള് ചോദിക്കും നീ എന്തിനാ പഠിക്കുന്നെ എന്നു ? അപ്പോൾ പിന്നെ ഞാനും സ്വയം ചിന്തിച്ചു എന്തിനാ പഠിക്കുന്നെ ?

അവസാനം ഞാൻ ഒരു കടുത്ത തീരുമാനമെടുത്തു. അതിനു ശേഷം തേരാപാര നടക്കുന്നത് കണ്ടു അളിയൻ ഒരു വിസ അയച്ചുതന്നു

അങ്ങിനെ ഞാനും ദുഫായിക്കാരൻ ആകാൻ തീരുമാനിച്ചു. പോകേണ്ട ആ ദിനവും വന്നെത്തി ,നെടുമ്പാശ്ശേരി വഴിയാണ് പോകുന്നത് . കുറച്ചതികം യാത്ര ചെയ്യേണ്ടാതിനാൽ യാത്രയിൽ തടസ്സം നേരിടാതിരിക്കാൻ ഉപ്പ ഒരു മോയിലാരെ വിളിച്ചു .


നൈചോരും തിന്നു മുപ്പിലാന്റെ പ്രാർഥനയും കഴിഞ്ഞു നങ്ങളിറങ്ങുപോൾ മുപ്പിലാണ് ഒരു പുതി . ഈ വിമാനത്താവളം ഞാനും കണ്ടിട്ടില്ല ഞാനും വരട്ടെ സ്ഥലമുണ്ടെങ്കിൽ എന്ന്. ഞാൻ പറഞ്ഞു ആയിക്കോട്ടെ കുഴപ്പില്ല

അതിയാനെ ഞാൻ കുറെ വേരുപ്പിച്ചിട്ടുണ്ട് ഈ പോകുന്ന സമയത്തെങ്കിലും മുപ്പര് ഒന്ന് സന്തോഷിക്കട്ടെ എന്നു കരുതി. രാത്രിയാ പോകുന്നത് തൃശൂര് കഴിഞ്ഞപാടെ വാഹനം പോകുന്നില്ല മഴയും . ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് റോഡിൽ വലിയ മരം വീണതാ (മുസ്ലിയാരുടെ പ്രാര്ത്ഥന വിഫലം)

ഇനീ കാര്യത്തിലേക്ക് വരാം അല്ലങ്കിൽ നിങ്ങൾ പാതിവഴി നിർത്തി പോകും

എല്ലാ ചെക്കിങ്ങും വിമാനത്തിൽ കയറാൻ ഒരാള് വിളിച്ചു പറഞ്ഞു.എന്റെ കുടെയുല്ലവരല്ലം എഴുനെറ്റപ്പോൾ ഞാനും എഴുനെറ്റ് അവരുടെ കൂടെ നടന്നു. കരിപ്പൂരിൽ ആളുകള് കോണിയിൽ വിമാനം കയറുന്നത് കണ്ടിട്ടുണ്ട് ഞാൻ കുറെ നടന്നു അപ്പോളും ഈ കോണി കാണുന്നില്ല കുടെയുള്ളവരോട് ചോദിക്കാൻ എന്റെ അഫിമാനം സമ്മധിക്കുന്നില്ല .

അവസാനം ഒരു സ്ത്രീ കൈ കുപ്പി നിന്ന് സ്വാഗതം ചെയ്യുന്ന സ്ഥലം എത്തിയപ്പോളാ ഞാൻ വിമാനത്തിന്റെ വാതിലിൽ എത്തിയ കാര്യം തന്നെ മനസ്സിലാകുന്നത്‌ (എയരോ ബ്രിഡ്ജ്)എന്നെനിക്കറിയില്ലായിരുന്നു.

ഹാ ആ സ്വീകരണം എനിക്ക് മറക്കാൻ കഴിയില്ല കാരണം വീട്ടിലും നാട്ടിലും കുടുംബത്തിലും കിട്ടാത്ത സ്വീകരണം,അങ്ങിനെ വേറൊരു സ്ത്രീ കാണിച്ചു തന്ന ഒരു സീറ്റിൽ ഞാനിരിന്നു. പിന്നെ ചുറ്റുള്ളവരെ ഒന്ന് വീക്ഷിച്ചു അവര് ചെയ്യുന്നത് പോലെ ചെയ്യാൻ തുടങ്ങി

അങ്ങിനെ ഭക്ഷണം കൊണ്ട് വന്നു. അതിനു പിന്നെ മറ്റൊരാളെ അനുകരിക്കുന്നത് എനിക്ക് പണ്ടേ ഇശ്ട്ടമല്ലാത്ത ഒരു കാര്യമായിരുന്നു. എല്ലവരെയും പോലെ ഞാനും ആ ബോക്സ് തുറന്നു കഴിക്കാൻ തുടങ്ങി ഞങ്ങൾ കുട്ടുകാർ കൊമുകാക്കന്റെ ഹോട്ടലിൽ നിന്നും മത്സരിച്ചു കഴിക്കുന്നതുപോലെ ഞാൻ തുടങ്ങി.എന്റെ ശ്രദ്ധ മുഴുവനും ഭക്ഷണത്തിലായ കാരണം ഞാൻ വേറൊന്നും ശ്രദ്ധിക്കുന്നില്ല

ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോളാണ് എന്റെ കണ്ണ് ആ ബോക്സിൽ ഉടക്കിയത്.നോക്കുമ്പോൾ 2 പേക്കറ്റ് !ആകാംഷയോടെ ഞാൻ അത് പൊട്ടിച്ചു നോക്കി ഒന്നിൽ പഞ്ചസാരയും മറ്റൊന്നിൽ പാല്പോടിയും . എന്റെ അടുത്ത സീറ്റിലിരിക്കുന്നവനും ആദ്യമായി യാത്ര ചെയ്യുന്നവനാണ്. അവനാനെങ്കിലോ ഭക്ഷണം കഴിക്കാൻ പേടി 2 പോകേണ്ടി വന്നാലോ ?

ഞാൻ അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ എന്നെ ആകാംഷയോടെ നോക്കുന്നു , ഞാനാണെങ്കിൽ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ . പിന്നെ ഒന്നും ആലോചിച്ചില്ല രണ്ടു പെക്കറ്റും പൊട്ടിച്ചു വായിലേക്കിട്ടു എന്നിട്ട് ബാക്കിയുള്ള വെള്ളം കുടിച്ചു. പരീക്ഷക്ക്‌ കോപ്പി അടിക്കുന്നപോലെ അവനും അതേപോലെ ചെയ്തു

കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരു യുവതി വരുന്നു അവര് പറയുന്നു ടീ. ടീ എന്നു ഞാൻ എന്റെ പക്കലുള്ള കപ്പ് അവരുടെ നേരെ നീട്ടി എനിക്കും കിട്ടി ചായ

നോക്കുമ്പോൾ സുലൈമാനി എനിക്ക് മാത്രമാണോ ? അപ്പോൾ അടുത്തിരിക്കുന്നവും അതെ ചായതന്നെ അപ്പോളാണ് ഞാൻ മറ്റുള്ളവരെ ശ്രദ്ധിച്ചത് . അവരൊക്കെ ആ പാക്കറ്റുകൾ പൊട്ടിച്ചു പഞ്ചസാരയും പാല്പ്പെടിയും ചേര്ത്തു ആസ്വദിച്ചു അസ്സൽ ചായ കുടിക്കുന്നു . അത് കണ്ടു ഞാൻ ഇഞ്ചി കടിച്ച കുരങ്ങനെ മധുരമില്ലാത്ത ചായ ഒന്ന് ടെസ്റ്റ് ചെയ്തു അടുത്തുള്ളവനെ നോക്കിയപ്പോൾ അവൻ എന്നെ തുറിച്ചുനോക്കുന്നു.

അതിനു ശേഷം ഞാൻ തീരുമാനിച്ചു ഇനീ ബിമാനത്തിൽ ഇതുപോലെ ആക്രാന്തം കാനിക്കില്ലാന്നു,ഇതു മസ്ക്കറ്റ് വരെയുള്ളൂ എനിക്കണെങ്കിൽ പോകേണ്ടത് അബുദാബിയിലേക്ക്, അവിടെന്നു ചെറിയൊരു വിമാനത്തിൽ കയറി . കണ്ടപ്പോൾ തന്നെ പേടി തോന്നി ചിറകിന്റെ 2 അറ്റത്തും വലിയ വാല് പോലെയുള്ള ഫാനുകൾ . കഷ്ട്ടിച് 50 ആളുകൾക്ക് മാത്രം കയറാൻപറ്റുന്ന ഒരു വിമാനം . അത് പൊങ്ങികുറച്ചു കഴിഞ്ഞപാടെ ഒരു സുന്ദരി എനിക്ക് കുറച്ചു പാക്കറ്റുകളും ജ്യുസും തന്നു

ആളുകള് കുറവായത് കൊണ്ട് എന്റെ അടുത്തുള്ള സീറ്റ് കാലിയാണ് ആരുമില്ലല്ലോ എന്ന ദൈര്യത്തിൽ ഞാൻ ജ്യുസ് കുടിക്കാൻ ആരംഭിച്ചു. തന്നിട്ടുള്ള ഒരു പേക്കറ്റ് ആദ്യം പൊട്ടിച്ചു നല്ല അടിപൊളി ബിസ്കറ്റ് . രണ്ടാമത്തെ പാകറ്റ് പൊട്ടിച്ചു കടിച്ചുനോക്കി ഒരു അത്തറിന്റെ മണം വീണ്ടും വീണ്ടും കടിച്ചു നോക്കി തഥൈവ . പിന്നെ ആ യക്ന്ജം ഉപേക്ഷിച്ചു അടുത്ത മിട്ടായി കഴിച്ചു

ഇതെന്തായിരിക്കും എന്ന ആകാംഷയിൽ ചുമ്മാ ഒന്ന് എഴുനേറ്റ് നോക്കുമ്പോൾ ആളുകള് അത് നിവര്ത്തി മുഖം തുടക്കുന്നു . അപ്പോളാ എനിക്ക് മനസ്സിലായത്‌ അതൊരു ക്ലീനെക്സ് ആയിരുന്നെന്നു , അതിനു ശേഷം ആദ്യമായി കാണുന്നത് എന്തും ആര്ത്തി കാണിച്ചിട്ടില്ല

ഈ രഹസ്യം ഞാൻ ഇപ്പോളാ ഇതിലുടെ എല്ലവരോടും പറയുന്നത് . എന്റെ കേട്യോളോട് പോലും പറഞ്ഞിട്ടില്ല . 


അക്ഷരതെറ്റ് ഈ ബ്ലോഗിന്റെ ഐശ്വര്യം 

26 അഭിപ്രായ(ങ്ങള്‍):

ajith പറഞ്ഞു...

ആദ്യയാത്രയല്ലേ
ഇപ്പോ എല്ലാം ശരിയായല്ലോ

നല്ല രസമായി എഴുതി

navas shamsudeen പറഞ്ഞു...

അക്ഷരത്തെറ്റ് ഐശ്വര്യമായി കൊണ്ട് നടക്കണ്ട. ഈ പരുവത്തിലാണു പോകുന്നതിൽ ഇങ്ങോട്ട് ഞാൻ ബരൂല്ലാ...ആദ്യയാത്ര എല്ലാവർക്കും ഇങ്ങനെയൊക്കെ തന്നെ. തെറ്റില്ലാതെ എഴുതി.

Anil Nambudiripad പറഞ്ഞു...

യാത്രയെക്കാള്‍ എന്നെ ആകര്‍ഷിച്ചത് അവസാന വരിയാണ്...ട്ടോ!
"അക്ഷരതെറ്റ് ഈ ബ്ലോഗിന്റെ ഐശ്വര്യം"
അസ്സലായി...

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

ഈ അക്ഷരപിശാച് എന്നെ ചെറുപ്പം മുതലേ പിടി കുടിയതാ
നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എന്റെ എഴുത്തിന്റെ സ്റ്റൈല് കണ്ടു കരിനാക്കുള്ള കുട്ടുകാരാൻ സൈനുദ്ധീൻ പ്രാകിയതാ
അതിനു ശേഷം ഈ പിശാച് വിടാതെ പിന്തുടരുന്നു
ഇതിനു വല്ല മരുന്നുമുണ്ടോ ഡോക്റ്റർ

SHAMSUDEEN THOPPIL പറഞ്ഞു...

joraayittundtto balebesh
www.hrdyam.blogspot.com

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹിഹിഹി ആദ്യമല്ലേ. ചിലരൊക്കെ ഇങ്ങനെ തന്നെ ആയിരിക്കും

- സോണി - പറഞ്ഞു...

രസകരമായി എഴുതി.
വേറെ വഴിയൊന്നും ഇല്ലെങ്കില്‍, പിശാചു പിടിക്കാന്‍ മിടുക്കരായ ചിലര്‍ കാണും ഇവിടെ. അവരെ ഏല്‍പ്പിക്കൂ.

Arif Bahrain Naduvannur പറഞ്ഞു...

അക്ഷരത്തെറ്റ് അഭിമാനിക്കേണ്ട ഒന്നല്ല, വേണമെങ്കിൽ ഞാൻ തിരുത്തി തരാം, പോസ്റ്റുന്നതിനു മുൻപ് എനിക്കയച്ചു തന്നാൽ മതി.,

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

Arif Bahrain Naduvannur

എന്നോട് മുമ്പ് ഇതെപോലെ മരണപ്പെട്ട സുകുമാര് അഴീകോട് സാർ പറഞ്ഞിരുന്നു ഇതുപോലെ !
നിന്റെ എഴുത്തിലെ അക്ഷരത്തെറ്റ് ഞാൻ തിരുത്തിതരാം എന്ന് ഞാൻ സമ്മതിച്ചില്ല
പിന്നെയല്ലേ താങ്കള്
ഞാൻ അക്ഷരത്തെറ്റ് ഒരു ഐശ്വര്യമായി കൊണ്ട് നടക്കുനവനാ
നന്ദി വായിച്ചതിനു

മുഹമ്മദ്‌ ഷാജി പറഞ്ഞു...

Vimaanayaathra nannaayittundu

Ashraf Ambalathu പറഞ്ഞു...

>> ഈ അക്ഷരപിശാച് എന്നെ ചെറുപ്പം മുതലേ പിടി കുടിയതാ
നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എന്റെ എഴുത്തിന്റെ സ്റ്റൈല് കണ്ടു കരിനാക്കുള്ള കുട്ടുകാരാൻ സൈനുദ്ധീൻ പ്രാകിയതാ
അതിനു ശേഷം ഈ പിശാച് വിടാതെ പിന്തുടരുന്നു
ഇതിനു വല്ല മരുന്നുമുണ്ടോ ഡോക്റ്റർ <<

എയര്‍ പോര്ട്ടിലേക്ക് യാത്രയാക്കാന്‍ വന്ന മുസ്ലിയാര്‍ ഇപ്പോഴും ജീവിചിരിപ്പില്ലേ? മൂപ്പരെ കൊണ്ട് ഒരു ചരട് മന്ത്രിച്ചു അരയില്‍ കെട്ടി നോക്ക്.
എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍, ഇനി എഴുതുന്നതിനു മുമ്പ് 'എന്റെ പേരില്‍ ഒരു ഫാത്തിഹ ഓതി നെഞ്ചത്ത് ഊത്. എല്ലാം ശരിയായി കൊള്ളും...
അല്‍ഫാതിഹ.....

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

വിമാനയാത്രയിൽ എന്നല്ല പലയിടത്തും ഇത്തരം പ്രശ്നങ്ങൾ ഇപ്പോഴും നേരിടാറുണ്ട് .
സരസമായി എഴുതി

പൊട്ടന്‍ പറഞ്ഞു...

ഹാസ്യം പറഞ്ഞു ഫലിപ്പികാന്‍ അറിയാം. ബ്ലോഗിന്റെ അടിക്കുറിപ്പ് കിടിലം.

ത്രിശൂക്കാരന്‍!! പറഞ്ഞു...

ജമാല്കാ, ഏതാണ്ടെല്ലാര്കും ഇങ്ങനെ ഒകെ തന്നയാണ് .. ഇങ്ങൾ സംഭവം എഴുതി പൊലിപ്പിച്ചു !
മുസ്ല്യാരെ എന്തിനാ പറയുന്നത്, അവർ അവരുടെ ജോലി ചെയ്യുന്നു .. അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട ;-) :-D

SREEJITH NP പറഞ്ഞു...

എന്‍റെ ആദ്യ വിമാനയാത്ര ഇതിലും ഭീകരം ആയിരുന്നു. (അത് ഒരു പോസ്ടാക്കണം)

ഇടയ്ക്കൊക്കെ കുറേ അക്ഷരങ്ങള്‍ ഒക്കെ തെറ്റണം, അല്ലെങ്കില്‍ പിന്നെ എന്തോന്ന് ജീവിതം.

Salim Veemboor സലിം വീമ്പൂര്‍ പറഞ്ഞു...

ഞമ്മള്‍ക്ക് കോച്ചിംഗ് കിട്ടിയിരുന്നു , പിന്നെ കൂടെ ഉണ്ടായിരുന്നത് രണ്ട് സുഹൃത്തുക്കളും , ഒരാള്‍ മുമ്പ് വിമാനത്തില്‍ കയറിയിരുന്നത് കൊണ്ട് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല ..


RAGHU MENON പറഞ്ഞു...

അനുഭവം ഗുരു !

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലവരോടും

muneer v ibrahim പറഞ്ഞു...

അക്ഷരതെറ്റ് ഈ ബ്ലോഗിന്റെ ഐശ്വര്യം

muneer v ibrahim പറഞ്ഞു...

ഹഹഹ...ഇത് ദിലീപ് പടം കോപ്പി ... ആട കള്ളാ

muneer v ibrahim പറഞ്ഞു...

ഈ അക്ഷര തെറ്റ് കാരണം ആണ് ജമാലു തെറ്റിദരിക്കപ്പെടാൻ കാരണം ആയത്..
നീ കുളിമുറിക്ക് പിന്നിൽ " വാരണം " ഞാന്നും " വാരാം " എന്നായി പോയില്ലേ അവന്റെ ലവ് ലെറ്റർ

rahul pillai പറഞ്ഞു...

ഇനി ഫ്ലൈറ്റില്‍ കേറുമ്പോള്‍ ..കൂടെ കൊറേ പഞ്ഞാര കൂടി കരുതിക്കോ

kochumol(കുങ്കുമം) പറഞ്ഞു...

:)

ಬಶೀರ್ ಕೊಡಗು (Basheer Kodagu) പറഞ്ഞു...

Well, enikkishtaayi...

nuhas pm പറഞ്ഞു...

തുടക്കം തന്നെ നുണ എഴുതി വെച്ചിരിക്കുന്നു . കോളേജില് പോയത്രേ... ഉസ്കൂളിന്റെ പടി കാണാത്ത ലമാലുദ്ദീന്‍ എങ്ങനെ കോളേജില് പോകും ????

anwar പറഞ്ഞു...

എനിക്കൊത്തിരി ഇഷ്ട്പ്പെട്ടു....ഇനിയും ഒരുപാട്‌ പ്രതീക്ഷിക്കുന്നു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.