2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

പറയാന്‍ ബാക്കിവെച്ചത് .....


  എപ്പോഴും എന്റെ മനസ്സില്‍ ഒരു നൊമ്പരമായി കടന്നുവരാറുള്ള ഒരു ചങ്ങാതിയെ നിങ്ങള്‍ക്കും കൂടി പരിചയപ്പെടുത്താം.
പ്രകൃതി മനോഹരമായ നിളയുടെ തീരത്ത് ഒരു നിര്‍ധന കുടുംബത്തില്‍ ജനിച്ച അവനു ഓണമോ വിഷുവോ ഒന്നും ചെറുപ്പത്തിലവൻ അറിഞ്ഞിട്ടില്ല പട്ടിണിയുടെ നടുകടലില്‍നിന്നാണ് വരുന്നത് തന്നെ.കളിക്കുട്ടുകാരില്‍നിന്നെല്ലാം അവന്‍ വിട്ടുനിന്നു, അല്ല എല്ലാവരും അവനെഅകറ്റി അവന്റെ സങ്കടങ്ങള്‍ ആരോടും പറയാതെ മനസ്സിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ചുവെച്ചു.ലോകത്തിന്റെ വളർച്ച, നാടിന്റെ വളര്‍ച്ച അതൊന്നും അവനറിയില്ല .ഓരോ വിശേഷങ്ങള്‍ വരുമ്പോഴും ഒരു നോവായി അവന്‍ മനസ്സിലേക്ക് കടന്നു വരാറുണ്ട്. മറ്റുള്ളവര്‍ പുത്തനുടുപ്പിട്ട് പള്ളിക്കുടത്തില്‍ പോകുമ്പോള്‍ ഇവന്‍ പോകുന്നത് നരച്ച ട്രൗസറും അടുത്തവീട്ടുകാര്‍ കൊടുത്ത ഒരു ഷര്‍ട്ടും ഇട്ടുംകൊണ്ട്.ഒരുനേരമെങ്കിലും വയറു നിറച്ചു കഴിക്കാനുള്ള മോഹം, അതാണ്‌ നാലാം ക്ലാസ്സുവരെ പോകാന്‍ പ്രേരിപ്പിച്ചത് തന്നെ.അതിനു ശേഷം അടുത്തവീട്ടുകാര്‍ക്ക് വീടുകളിലെക്കുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുക.പുഴയോരത്തു സൊറ പറഞ്ഞിരിക്കുന്ന ചേട്ടന്മാര്‍ക്ക് സിഗരറ്റ്, ബീഡികൊണ്ട് പോയി കൊടുക്കും, അതുകൊണ്ട് അവന്‍ കൌമാരത്തില്‍ തന്നെ പുകവലി, മദ്യപാനം എന്നിവപഠിച്ചു. കുടാതെ ചേട്ടന്മാരുടെ ചിലവിക്രിയകളില്‍ സഹകരിച്ചതോടെ സാമാന്യം നല്ല വസ്ത്രങ്ങളിടാനും ബുദ്ധിമുട്ടില്ലന്നായി.ഇനി യൗവനത്തിലേക്ക് വരാം.  എല്ലവരെയും പോലെ ഒരുപാട് സ്വപ്നങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ട് അവന്‍ നാട്ടുകാരുടെ പ്രിയപ്പെട്ട "വാസു"വായി മാറിക്കഴിഞ്ഞു . വാസുവില്ലാതെ നാട്ടില്‍ ഒരാഘോഷംപോലുമില്ലന്നായി.അവനൊരു നിഷ്കളങ്കന്‍, ആര് എന്ത്ജോലിപറഞ്ഞാലും മടിയുംകുടാതെ മാടിനെപോലെ ചെയ്യും .എപ്പോഴും അവന്റെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിരിനാളം കാണാം!അതിലൂടെ എപ്പോഴും നടന്നു പോകുന്ന അസൈനാര്‍ക്കപറയും എപ്പോഴും കേള്‍ക്കുന്ന ഒരുശബ്ദം അത് പാത്തുമ്മതാത്തന്റെ ശബ്ദം"ഡാ വാസു നീ കടയില്‍ സാതനങ്ങള് ബാങ്ങികൊണ്ടുബാ" ,അല്ലങ്കില്‍ "ഇന്നുപെരേല് വിരുത്തുകാരുണ്ട്, ജ്ജി പോയി ഒരു കോഴിയെ കൊണ്ട് ബാ"എന്നൊക്കെ. അവരുടെ മക്കളൊക്കെ ഗള്‍ഫിലാണ്, ഭര്‍ത്താവ് മരിച്ച അവര്‍ക്ക്സഹായത്തിനു എപ്പോളുംഒരു ചാണ്‍അകലത്തില്‍ കാണും . പാത്തുമ്മുതത്താന്റെ പെണ്മക്കള്‍ വല്ലപ്പോഴും വിരുന്നുവരും അന്ന് അവനു പിടിപ്പതുപണിയാണ്, അവനക്കും വീട്ടുകാര്‍ക്കും പെരുന്നാള് ,അവന്റെ വീട്ടുകാരെ കുറിച്ച് ഞാന്‍ പറഞ്ഞില്ലല്ലോ?കൌമാരത്തില അച്ഛനെ നഷ്ട്ടപെട്ട അവനുതാഴെ മുന്ന് സഹോദരിമാർ, പിന്നെ പാത്തുമ്മതാത്തന്റെ വീട്ടിലെ പുറംപണിയുംഅല്ലറ ചില്ലറ കുലിവേലയും ചെയ്തു ജീവിക്കുന്ന നാട്ടുകാരുടെ പ്രിയപ്പെട്ട ജാനേച്ചി, പാത്തുമ്മതാത്തന്റെ മേല്‍നോട്ടത്തില്‍ തന്നെ നമ്മുടെ വാസുവിന് ഒരു കല്യാണവും ശരിയായി.അങ്ങിനെ കല്യാണം എന്ന മഹാകടമ്പ അവനും കടന്നു.

വിവാഹ ശേഷമാണു അവന്റെ മനസ്സിലൊരു മോഹമുദിച്ചത്, ഈ വിവരം പാത്തുമ്മതാത്ത അറിഞ്ഞു.അങ്ങിനെയിരിക്കെ ഒരു വെള്ളിയാഴ്ച ഇളയമകന്റെ ഫോണ്‍ഷാര്‍ജയില്‍ നിന്ന്, ഫോണെടുത്തപാടെ പാത്തുമ്മതാത്ത പറഞ്ഞു "മോനെ അസീസേ അന്നോട്‌ ഇക്ക് ഒരു പ്രധാന കാര്യം പറയാനുണ്ട് ജ്ജി ന്നോട് പറ്റൂല്ലാന്നു പറയല്ലേ"ഇതു കേട്ടപ്പോള്‍ അസീസിന് ആകാംക്ഷ!എന്താണ് ഉമ്മ നമുക്ക് പരിഹാരം ഉണ്ടാക്കാം"ജ്ജി നമ്മളെ വസൂനു ഒരു ബിസ അയച്ച് കൊടുക്കണം ഓൻക്ക് പേർശേൽക്ക് വരാന്‍ വല്ലാത്തപുതി, ഞാനാണെങ്കിൽ ഓനും ഓന്റെ കെട്ട്യോൾക്കും വാക്കും കൊടുത്തുംപോയി ന്റെ മക്കള് അനക്ക്‌ ബിസതരുമന്നു"ഇതു കേട്ടപ്പോള്‍ അസീസിന് കാര്യം മനസ്സിലായി.അങ്ങിനെ സ്വര്‍ണ്ണംകൊയ്യാം എന്ന മോഹത്തോടെ മണലാരണ്യത്തിലേക്ക് യാത്ര തിരിച്ചു. കണ്ണെത്താ ദുരംവരെ പരന്നു കിടക്കുന്ന മരുഭൂമിയിൽ ആടുകളുടെയും ഒട്ടകങ്ങളുടെയും കൂടെ,വര്‍ഷങ്ങളോളം അവന്റെ സങ്കടങ്ങളും പരിഭവങ്ങളും അവരോട് പങ്കുവെച്ചു.വല്ലപ്പോഴും വരുന്ന അറബിയും മാസത്തില്‍ രണ്ടു തവണ വരുന്ന തമിഴനും(അഴഗിരി)ടാങ്കര്‍ ലോറിക്കാരന്‍ അതുപോലെ ആടിനും ഒട്ടകത്തിനും അവനും ഭക്ഷണങ്ങള്‍ കൊണ്ടുവരുന്ന പാകിസ്ഥാനിയും അവര്‍ക്കൊന്നും ഇതുകേള്‍ക്കാന്‍ സമയമില്ല.അവനു കുറെച്ചെങ്കിലും ആശ്വാസം കിട്ടിയിരുന്നത് ഇവന്‍ പറയുന്ന കാര്യങ്ങള്‍ എല്ലാംശരിയാണെന്ന് തലകുലുക്കി സമ്മതിക്കുന്ന ആടുകളും ഒട്ടകങ്ങളുമായിരുന്നു.ഇവരോടല്ലാതെ പിന്നെ ആരോടാണ് പറയുക! അവന്റെ പഴയ ദ്രവിച്ച ലെതെര്‍ പേഴ്സില്‍ സ്വരുക്കുട്ടിയ കുറച്ചു സമ്പാദ്യമുണ്ട്. അത് നഷ്ട്ടപെടുമോ എന്നുള്ള വേവലാതിയും അവനുണ്ട്.ഏതൊരു പ്രവാസിയും പോലെ അവനും എന്തെങ്കിലുംചെയ്യണമെന്നു മോഹിച്ചു .അവന്റെ മോഹം ഒരു ദിവസം ഭക്ഷണവുമായി വന്ന പാകിസ്ഥാനിയോടു പറഞ്ഞു.അത് കേട്ടപാടെ "ടികെ ഭായ് മുഷ്കില്‍ നഹിഹെ മേ തര്‍ത്തീപ് കരേഗ"അത് കേട്ടപ്പോള്‍ അവനു മരുഭൂമിയില്‍ പെരുമഴ പെയ്തതു പോലെ തോന്നി,സ്വരുക്കുട്ടിയ സമ്പാദ്യത്തിന്റെ ഭാണ്ടക്കെട്ട് പേറി ഒരുപാട് ചതിക്കുഴികള്‍ ഒളിഞ്ഞിരിക്കുന്ന നഗരത്തിലേക്ക്....
     ഇതുവരെപറഞ്ഞതു അവനും അവന്റെ നാട്ടുകാരും പറഞ്ഞകാര്യങ്ങള്‍. ഞാന്‍ അവനെ പരിചയപ്പെടുന്നത് അവന്‍ ഗള്‍ഫില്‍ വന്നിട്ട് ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ്.കുറച്ചു മുടിയൊക്കെ നരച്ചു ഒരു കണ്ണടയുംവെച്ചാണ് നടപ്പ്, ഞാന്‍ കാണുമ്പോഴും അയാളുടെ കണ്ണുകളിലെ തിളക്കത്തിന് കുറവുണ്ടായിരുന്നില്ല. ഒരു പക്ഷെ ആ കണ്ണുകളായിരിക്കാം എന്നെ അവനിലെക്കടുപ്പിച്ചതും. എന്തുകൊണ്ടോഎന്നറിയില്ല രാവിലെ ക്ഷേത്ര ദര്‍ശനത്തിനു വരുന്നപോലെ ഈയുള്ളവന്റെ അടുത്ത് വന്നു കുറച്ചു സംസാരിച്ചേ അവന്‍ പോകാറുള്ളു. ഇപ്പോള്‍ പഴയ ദാരിദ്ര്യത്തിൽ നിന്നും കുറച്ചൊക്കെമോചനം കിട്ടിയിട്ടുണ്ട്. സഹോദരിമാരുടെ വിവാഹം കഴിഞ്ഞു അവനു രണ്ടു പെണ്‍കുട്ടികള്‍ പിറന്നു, "മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി"വീണ്ടും അവന്‍. നിലയില്ലാ കയത്തില്‍ നീന്താനറിയാത്ത ഒരാള്‍ വീണാലുണ്ടാകുന്നഅവസ്ഥപോലെ ഒന്ന് കരക്കണയാന്‍ തുഴഞ്ഞു കൊണ്ടിരുന്നു.

    നഗരത്തിന്റെ കാഴ്ച കണ്ടപ്പോള്‍ അവന്റെ കണ്ണിലെ തിളക്കം ഒന്നും കൂടെതിളങ്ങി.പാകിസ്ഥാനി ശരിയാക്കി കൊടുത്ത അവന്‍ ആഗ്രഹിച്ചപോലെ അവന്റെ സുഖത്തിലും സന്തോഷത്തിലും കൂടെ നിന്നിരുന്ന അവന്റെ കുട്ടുകാര്‍ക്കുള്ള ഭക്ഷണം വില്‍ക്കുന്ന ചെറിയൊരു ബിസ്സിനസ്. വീണ്ടും അവന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു തുടങ്ങി. ഋതുക്കള്‍ മാറിമാറിവന്നു. ഒരു ദിവസംപുലർച്ചേ എന്റെഫോണ്‍ ശബ്ദിക്കുന്നു! നല്ലസുഖമുള്ള സ്വപ്‌നങ്ങള്‍ കണ്ടുറങ്ങുകയായിരുന്ന ഞാന്‍ നീരസത്തോടെ ഫോണെടുത്തു നോക്കുമ്പോള്‍ അവരുടെ നമ്പറായിരുന്നു, അദ്ദേഹത്തെ മനസ്സില്‍ ശപിച്ചുകൊണ്ട് ഫോണ്‍ സൈലെന്റാക്കി വീണ്ടും ഉറക്കത്തിലേക്ക് വഴുതിനീങ്ങി. അന്ന് ജോലിക്ക്പോകുവാനും കുറച്ചു താമസിച്ചു, അതുകൊണ്ട് രാവിലെ അയാളെ എനിക്ക് കാണാനുംപറ്റിയില്ല.ഞാന്‍ പുറത്തു നില്‍ക്കുമ്പോള്‍ ഒരാൾ വെപ്രാളപ്പെട്ട് ഓടിവരുന്നത്‌ എന്റെ ശ്രദ്ധയില്‍പെട്ടു, അതവനാണ് എന്തോക്കെയോ കൈകൊണ്ട് കാണിച്ചു എന്റെടുത്തേക്ക് ഓടി വരുകയാണ്. എനിക്കൊന്നുംമനസ്സിലായില്ല, പിന്നെ ഞാന്‍ കേട്ടത് വലിയൊരു ശബ്ദമാണ് ! ശംബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കുമ്പോള്‍ അയാള്‍ റോഡില്‍ വീണുകിടക്കുന്നു. അത് വഴി വന്ന ഒരു വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു, ഞാന്‍ ഓടി അടുത്തെത്തിയപ്പോള്‍ അവര്‍ എന്നോട് എന്തോക്കൊയോ പറയാന്‍ ശ്രമിക്കുകയായിരുന്നു അവ്യക്തമായ ഭാഷയില്‍ പിന്നെ അത് നിശ്ചലമായി.പിന്നീടാണ് എനിക്കറിയാന്‍ കഴിഞ്ഞത് അന്ന് എന്നോട്‌ പറയാന്‍ ശ്രമിച്ചത് അവരുടെ മകളുടെ വിവാഹത്തിനുവേണ്ടി സ്വരൂപിച്ച് വെച്ച പണം ആരോ മോഷ്ടിച്ചു . ആ വിവരം എന്നെഅറിയിക്കാന്‍ വേണ്ടിയായിരുന്നു അവര്‍ എനിക്ക് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചതും ഞാന്‍ എടുക്കാതായപ്പോൾ വിവരം നേരിട്ട് പറയാന്‍ ഓടി വന്നതാണ് എന്റെടുതെക്ക് ,പ്രാണന്‍ പോകുന്നനേരത്തും എന്നോട് അവ്യക്തമായ ഭാഷയില്‍ പറഞ്ഞത് ഇതാണെന്നു പിന്നീടാണ് മനസ്സിലായത്‌ , അവര്‍ കണ്ടിരുന്ന കിനാക്കളത്രയും ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞതിൽ എനിക്കും ഒരു പങ്കില്ലേ എന്ന തോന്നല്‍ എന്റെ മനസ്സിനെ വല്ലാതെ വേട്ടയാടുന്നു.

73 അഭിപ്രായ(ങ്ങള്‍):

ചെറുവാടി പറഞ്ഞു...

വേദനിപ്പിക്കുന്ന അനുഭവം. കുറിപ്പ് നന്നായി .
പക്ഷെ ഇടശ്ശേരിക്കാരാ,
ഒരു കാര്യം പറഞ്ഞാല്‍ വിഷമം തോന്നരുത്. എന്തൊരു മാത്രം അക്ഷരത്തെറ്റ് ആണ് ഇതില്‍.
ശരിക്കും വായനയെ ബാധിക്കുന്നു.
എനിക്കും വരാറുണ്ട്. ഇത്രയും ഇല്ല :-)
ശ്രദ്ധിക്കുമല്ലോ

ഇടശ്ശേരിക്കാരന് പറഞ്ഞു...

എന്റെ പ്രിയസുഹ്രത്ത് എന്നോട്‌ പറയാന്‍ബാക്കിവെച്ചത്.എപ്പോഴും എന്റെ മനസ്സില്‍ ഒരുനൊമ്പരമായി കടന്നുവരാറുള്ളചങ്ങാതി!

നിസാര്‍ പികെ പറഞ്ഞു...

ഒരു നല്ല അനുഭൂതി തോന്നുന്നു ഇത് വഴിച്ചപ്പോള്‍..

iqbal kechery RAK പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
iqbal kechery RAK പറഞ്ഞു...

കുറച്ചു കാര്യങ്ങള്‍ പറയാന്‍ കൂടുതല്‍ സമയം എടുത്തുവോ? എന്ന് വായനയില്‍ തോന്നി ...അനുഭവക്കുറിപ്പിലെ നൊമ്പരത്തെ വായനക്കാരനില്‍ ശരിക്കും ഏല്‍പ്പി ക്കാനായില്ല എന്ന് തോന്നി .. എഴുത്ത് (ബ്ലോഗ്‌ ) തുടരുക ഭാവുഗങ്ങള്‍......!

രമേശ്‌ അരൂര്‍ പറഞ്ഞു...

ഇതു സത്യം ആണെങ്കില്‍ ഈ ദുരന്തത്തിനു കാരണം താങ്കളുടെ അനാസ്ഥയാണ് എന്ന് സമ്മതിക്കേണ്ടി വരും ,,ഉറക്കവും അലസതയും കൂടാതെ ആ ഫോണ്‍ എടുത്തിരുന്നു എങ്കില്‍ അവര്‍ ഇത് പറയാന്‍ താങ്കളെ തേടി വരില്ലായിരുന്നു ,,
ഇനി വേണമെങ്കില്‍ പറയാം ,,അയാള്‍ക്ക് അത്രയേ ആയുസ് ഉണ്ടായിരുന്നുള്ളൂ ,,എല്ലാം വിധി എന്ന് ..

Ismail Chemmad പറഞ്ഞു...

നന്നായിട്ടുണ്ട്...
ഒന്ന് കൂടി ചുരുക്കിപ്പറയാന്‍ ശ്രെമിക്കുക....
കൂടുതല്‍ എഴുതി വരുമ്പോള്‍ ശെരിയാവും. ആശംസകള്‍

ഇടശ്ശേരിക്കാരന് പറഞ്ഞു...

@ചെറുവാടി അക്ഷരതെറ്റുകള്‍ കുറച്ചു പരിഹരിച്ചു,ഇനി ശ്രമിക്കാം പറഞ്ഞു തന്നതില്‍ നന്ദി
@ഇഖ്‌ബാല്‍ വായിച്ചതിലുംനിര്‍ദേശം തന്നതിലും നന്ദി,ഒരു തുടക്കക്കാരന്റെ പോരായ്മകള്‍ കാണും ഞാന്‍ തുടരാന്‍ തന്നെ തീരുമാനിച്ചു
@നിസാര്‍ എന്റെ മനസ്സിലെ നൊമ്പരം നിങ്ങളോട് പങ്കുവേച്ചതാണ്
@രമേശ്‌ ചേട്ടാ ഇതു സത്യം.എന്റെ മനസ്സിലെ കുറ്റബോതം ഒരു കണലായി മനസ്സില്‍ നീറുകയായിരുന്നു.ഇപ്പോള്‍ കുറച്ചു ആശ്വാസം കിട്ടിയപോലെ തോനുന്നു
@ഇസ്മില്‍ താങ്കളുടെ നിര്‍ദേശത്തെ ഞാന്‍ സ്വീകരിക്കുന്നു.എന്നെ പ്രോത്സാഹിപ്പിച്ചതിന് നന്ദി

സുരഭിലം പറഞ്ഞു...

ജമാല്‍ ചേട്ടന്റെ കഴിവ് പൂര്‍ണമായും പ്രകടമായില്ല എന്ന് തോന്നി.വരികളില്‍ വേഗത കൂടിയോ?എന്നാലും പോസ്റ്റ്‌ വലുത് തന്നെ.ഇനിയും എഴുതൂ.വായിക്കാന്‍ വരാം.

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

വളരെയധികം വേദനിപ്പിക്കുന്ന അനുഭവം തന്നെ...ഒന്നും അറിഞ്ഞുകൊണ്ടല്ലല്ലോ അതില്‍ സമാധാനിക്കാം.എല്ലാ ആശംസകളും.

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

ഇത്തരം അനുഭവങ്ങള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ....
ഇതിലെ ഒന്ന് വരണേ... :)

http://luttumon.blogspot.com/2011/09/blog-post_18.html

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ പറഞ്ഞു...

നൊമ്പരമായി ഈ അനുഭവം

കൊമ്പന്‍ പറഞ്ഞു...

വേദനപ്പിക്കുന്ന അനുഭവ കുറിപ്പ് നന്നായി എയുതി

mottamanoj പറഞ്ഞു...

വര്നുള്ളത് വഴിയില്‍ തങ്ങില്ല.

kochumol(കുങ്കുമം) പറഞ്ഞു...

പോസ്റ്റ്‌ വായിച്ചപ്പോള്‍ വിഷമം തോന്നിട്ടോ .........ഇതു നടന്നതാകാതിരിക്കട്ടെ ...

Pradeep Kumar പറഞ്ഞു...

വേദനിപ്പിക്കുന്ന അനുഭവക്കുറിപ്പ്. ചെറിയ ഒരു കുറ്റബോധം ഇപ്പോള്‍ തോന്നുന്നു എന്ന് കമന്റില്‍ എഴുതിയതു വായിച്ചപ്പോള്‍ കൂടുതല്‍ അസ്വസ്ഥത തോന്നി...

നല്ല രചന., ഒന്നുകൂടി ചുരുക്കി എഴുതാമായിരുന്നു എന്നു തോന്നുന്നു.

SALEEMGURUKULAM പറഞ്ഞു...

എനിക്ക് വളരെ ഇഷ്ട്ടമായി തുടക്കകാരന്‍ എന്ന നിലക്ക് അക്ഷര പിശാച് പ്രശ്നമല്ല
എനിക്ക് അറിയാം നീ അടുത്ത കഥ ഉഗ്രന്‍ ആക്കും

Poli_Tricss പറഞ്ഞു...

കഥ പറയാന്‍ അറിയാം , വാക്കുകള്‍ പിശുക്കിയില്ല എന്ന് മാത്രം.... ആദ്യത്തെ ഉദ്യമത്തിന് എല്ലാ ആശംസകളും....

പുതിയ തീഷ്ണമായ അനുഭവങ്ങള്‍ക്കായി കാത്തിരിക്കാം.....

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

വേദനിപ്പിക്കുന്ന അനുഭവം... വാസുവിന്റെ കുടുംബത്തെ ദൈവം തുണക്കട്ടെ

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വായിച്ചു
ഇഷ്ടായി
ദൈവം രക്ഷികട്ടെ

നാമൂസ് പറഞ്ഞു...

വായനക്കൊടുവില്‍ ഒരു സങ്കടം ഒഴിയാതെ നില്‍ക്കുന്നു.
അനുഭവം എങ്കിലും ഒരു കാര്യം പറയുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. ഇവിടെ കാണുന്ന അഭിപ്രായങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. പിന്നെ, സുഹൃത്തുക്കളെ നിര്‍ദ്ദേശങ്ങളെയും സ്നേഹ ബുദ്ധ്യാ കണ്ടു സ്വീകരിക്കുക,.
എഴുത്ത് തുടരുക, ആശംസകള്‍..!

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

വേദനിപ്പിച്ചു..!
കൂറച്ചുകൂടി ചുരുക്കി എഴുതാന്‍ ശ്രമിക്കണം. ഖണ്ഠിക തിരിച്ച് വേണ്ട അകലം പാലിച്ച് പോസ്റ്റ് കുറച്ചുകൂടി ഭംഗിയാക്കുമല്ലോ..
എഴുത്തു തുടരുക
ആശംസകളോടെ..പുലരി

faisalbabu പറഞ്ഞു...

പ്രവാസമുള്ളിടത്തോളം ,വേദനിക്കുന്ന പ്രവാസി കഥകളും ഉണ്ടായികൊണ്ടിരിക്കുന്നു !!
ആശംസകള്‍ !!

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ പറഞ്ഞു...

നമ്മള്‍ ആദ്യമാണ് ഈവഴി.....എഴുത്ത് ഇഷ്ടമായി....ചുരുക്കി എഴുതണമെന്നു പറയില്ല.ഇങ്ങനെ എഴുതിയാലേ എന്നൊന്നുമില്ലല്ലോ...തുടരുക....ഭാവുകങ്ങള്‍...എന്റെ അത്തോളിയിലേക്ക് സ്വാഗതം....

panadoll ------ ravoof പറഞ്ഞു...

ഇഷ്ടായി
ദൈവം രക്ഷികട്ടെ

ആചാര്യന്‍ പറഞ്ഞു...

നന്നായി അനുഭവം അല്ലെ ..ഗുരു...എത്രയോ ആളുകള്‍ ഇത് പോലെ അല്ലെ എന്തേ അതെന്നെ

ഇടശ്ശേരിക്കാരന് പറഞ്ഞു...

@സുരഭിലം
@വേനല്‍ പക്ഷി
@ലുട്ടുമോന്‍
@ബഷീര്‍ പി വെള്ളരക്കാട്
@കൊമ്പന്‍
@മൊട്ട മനോജ്‌
@കൊച്ചുമോള്‍
@പ്രദീപ്‌ കുമാര്‍
@സലിം ഗുരുകുലം
@പൊളി ട്രിക്സ്‌
@തിരചിലാന്‍
@ഷാജു അത്താനിക്കല്‍
@നാമൂസ്
@പ്രഭാന്‍ കൃഷ്ണന്‍
@ഫൈസല്‍ ബാബു
@ഇസ്മായില്‍ അത്തോളി
@പനഡോള്‍
@ആചാര്യന്‍
ആദ്യമേ എന്റെ ബ്ലോഗ്ഗില്‍ വന്നതിനു എല്ലവാരോടുംനന്ദി അറിയിക്കുന്നു.നിങ്ങളുടെ വിമര്‍ശനങ്ങള്‍ക്കും നിര്തെഷങ്ങള്‍ക്കും പ്രോത്സാഹനത്തിനും നന്ദി. ഈ നൊമ്പരംനിങ്ങളോട് പങ്കുവെച്ചപ്പോള്‍ എന്റെമനസ്സിലെ മായാത്ത മുറിവ് കുറച്ചുകരിഞ്ഞപോലെ തോന്നി,വീണ്ടും നിങ്ങളൊക്കെ വരുമെന്ന് പ്രതീക്ഷിക്കുന്നു,നിങ്ങളുടെ നിര്‍ദേശം അടുത്ത പോസ്റ്റില്‍ കൊണ്ടുവരാന്‍ ശ്രമിക്കാം

റശീദ് പുന്നശ്ശേരി പറഞ്ഞു...

ഈ കഥ തന്നെ ഇതിലും മനോഹരമായി
എങ്ങനെ പറയാം എന്ന് ചിന്തിക്കുക
എഴുത്തിനു ശേഷം എഡിറ്റ്‌ ചെയ്യാം
കൂടുതല്‍ വായിക്കുക ,
ഭാവുകങ്ങള്‍

Vp Ahmed പറഞ്ഞു...

പ്രവാസികള്‍ക്ക് സങ്കടങ്ങള്‍ മാത്രമേ പറയാനുള്ളൂ ആവോ? അല്പം നീണ്ടു പോയില്ലേ, എന്ന് സംശയം.

ഇടശ്ശേരിക്കാരന് പറഞ്ഞു...

@റഷീദ് പുന്നശ്ശേരി തീര്‍ച്ചയായും ശ്രമിക്കാം കൂടെ ഇനിയുംനിങ്ങളുടെ നിര്‍ദേശവും പ്രോത്സാഹനവും പ്രദീക്ഷിക്കുന്നു
@വി പി അഹമെദ് എന്റെ മനസ്സിലെ ഒരു നോവ്‌ നിങ്ങളോട് പങ്കുവെച്ചു അത്രമാത്രം.ഇത്രയെങ്കിലുംനിങ്ങളോട് പറഞ്ഞില്ലങ്കില്‍ എന്റെ മനസ്സ് തണുക്കില്ല അതാണ്‌.നന്ദി ഇവിടം വരെവന്നതിലും അഭിപ്രായം പറഞ്ഞതിലും

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

നോവ്‌ നിറച്ച ഒരനുഭവം ,നിഷ്കളങ്കമായ ഭാഷയില്‍ പറഞ്ഞു ,അത് കൊണ്ട് തന്നെ അത് മനസ്സിനോടടുക്കുകയും ചെയ്യുന്നു ,ഇതിനു മുന്നേ കമന്റ്‌ ചെയ്ത ബ്ലോഗേഴ്സ് ന്റെ അഭിപ്രായങ്ങള്‍ സ്വീകരിച്ചാല്‍ ബ്ലോഗ്‌ കിടിലന്‍ ആക്കാം ,ഞാനും ഈ രംഗത്ത് ശിശുവാണ് ,,,

Hakeem Mons പറഞ്ഞു...

കണ്മുന്നില്‍ ഒരു ജീവിതം പൂത് തളിര്‍ത്തു പൊടുന്നനെ ചിറകറ്റുവീണ പോലെ..
നോവൂറുന്ന അനുഭവം പോലെ ഒരു കഥ.
എന്നാലും ഒന്നൂടെ ചുരുക്കിപ്പറയാമായിരുന്നു എന്നുതോന്നി..
ആശംസകള്‍..

ഇടശ്ശേരിക്കാരന് പറഞ്ഞു...

@സിയാഹ് തീര്‍ച്ചയായും നിര്‍ദേശത്തിനും ഇവിടെ വന്നതിനും നന്ദി,എന്റെ മനസ്സിലെ വിങ്ങല്‍ ഇവിടെ നിങ്ങള്ക്ക്മുന്നില്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ്
@ഹകീം ആദ്യമേ താങ്കളോട് നന്ദിപറയട്ടെ ഇവിടേംവരെ വന്നതിലുംഅഭിപ്രായം പറഞ്ഞതിലും,ഒരുപാട് ഞാന്‍ ചുരുക്കിയതാ എത്രയെങ്കിലും എനിക്ക് നിങ്ങളോട് പങ്കുവെച്ചില്ലങ്കില്‍ അതെന്റെ മനസ്സില്‍ ഒരു തീരാവേതനയാകുംഅതുകൊണ്ടാണ് കുറച്ചു നീണ്ടു പോയത് ക്ഷമിക്കുമല്ലോ

ARUN RIYAS പറഞ്ഞു...

nice work!
welcome to my blog
nilaambari.blogspot.com
if u like it join and support me

നിശാസുരഭി പറഞ്ഞു...

നല്ല വായനാനുഭവം..

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

നൊമ്പരപെടുത്തുന്ന അനുഭവം..!!

Ashraf Ambalathu പറഞ്ഞു...

മനസ്സിനെ വേദനിപ്പിക്കുന്ന അനുഭവം.
എഴുത്ത് തുടര്‍ന്നു കൊണ്ടേ ഇരിക്കുക.
കഴിയുമ്പോഴെല്ലാം വായിക്കുകയും ചെയ്യുക.
സര്‍വ്വവിധ ആശംസകളും നേരുന്നു.

ഏകലവ്യ പറഞ്ഞു...

ചില സമയത്ത് അങ്ങിനെ ആണ്.. നമ്മള്‍ അറിയാതെ തന്നെ ഒരു തെറ്റിന് കാരണമാവും ..എന്നാലും അത് നമ്മള്‍ മനപൂര്‍വം അല്ലലോ.. നിങ്ങള്‍ മനസ്തപിച്ച്ലോ അത് മതി.. ദൈവം ക്ഷമിക്കും .. ഇനിയും വരാം ഇടയ്ക്കിടക്ക്.. അപ്പൊ എല്ലാ ഭാവുകങ്ങളും..

uNdaMPoRii പറഞ്ഞു...

നന്നായിട്ടുണ്ട് എന്ന് പറയുന്നതെങ്ങിനാ ഇടശ്ശേരി..! അനുഭവം ഒരു വേദന ആയിരിക്കുമ്പോൾ! ശെരിക്ക് മനസ്സിനെ തട്ടുന്നത് തന്നെ..! വായിക്കാൻ ഞാൻ വൈകീ. ദുരിതാന്ത്യം ദാരുണം എന്ന പോലെ. ഒരുപാട് ദുരിതങ്ങളിലൂടെ കടന്ന് അവസാന നിമിഷം വരെ പരീക്ഷിക്കപെട്ട് പിന്നെ ഒരു ദാരുണമാ‍യ അന്ത്യവും! കൂട്ടുകാരന്റെ ചരിത്രം മുഴുവൻ പറഞ്ഞത് നന്നായി.. അതുകൊണ്ട് തന്നെ കൂട്ടുകാരനെ കൂടുതൽ ഉൾകൊള്ളാൻ വായിക്കുന്നവർക്കാവും.

ഇടശ്ശേരി അനുഭവിച്ച വേദന ഒരു പക്ഷേ ഇതിൽ വർണ്ണിച്ചതിൽ അധികം ആയിരിക്കും. എങ്കിലും ഈ അനുഭവം പങ്കു വച്ചതിന് നന്ദി. അനുഭവങ്ങൾ എന്നും ഗുരുക്കൾ ആണ്. അനുഭവിക്കുന്നവർക്കും അനുഭവം പങ്കുവച്ച് നൽകപ്പെടുന്നവർക്കും.

Arunlal Mathew || ലുട്ടുമോന്‍ പറഞ്ഞു...

വേദനിപ്പിക്കുന്ന അനുഭവം,... നീറുന്ന ഓര്‍മ.... ആ കുടുംബത്തിനു ഈശ്വരന്‍ രക്ഷയാകട്ടെ...

ഇടശ്ശേരിക്കാരന് പറഞ്ഞു...

@അരുണ്‍ റിയാസ്
@നിശാസുരഭി
@ആയിരങ്ങളില്‍ ഒരുവന്‍
@അഷറഫ് അമ്പലത്
@എകലവ്യ
@ഉണ്ടേംപൊരി
@ലുട്ടുമോന്
എന്റെ ബ്ലോഗില്‍ വന്നതിനും അഭിപ്രായംപറഞ്ഞതിലും ഒരായിരംനന്ദി...വീണ്ടും നിങ്ങളുടെയൊക്കെ സഹകരണവും പ്രോല്‍സാഹങ്ങളും പ്രതീക്ഷിക്കുന്നു

ദേവന്‍ പറഞ്ഞു...

ചിലപ്പോഴൊക്കെ ഇങ്ങനെ ചില ദുഖ:ങ്ങള്‍ നമ്മുടെ ജീവിതത്തിലേക്ക് വിരുന്നു വരും, ഈ പോസ്റ്റ്‌ മനസ്സിനെ നൊമ്പരപെടുത്തുന്നു.
"കണ്ണെത്താ ദുരംവരെ പരന്നു കിടക്കുന്ന മരുഭൂമിയിൽ ആടുകളുടെയും ഒട്ടകങ്ങളുടെയും കൂടെ,വര്‍ഷങ്ങളോളം അവന്റെ സങ്കടങ്ങളും പരിഭവങ്ങളും അവരോട് പങ്കുവെച്ചു.വല്ലപ്പോഴും വരുന്ന അറബിയും മാസത്തില്‍ രണ്ടു തവണ വരുന്ന തമിഴനും(അഴഗിരി)ടാങ്കര്‍ ലോറിക്കാരന്‍ അതുപോലെ ആടിനും ഒട്ടകത്തിനും അവനും ഭക്ഷണങ്ങള്‍ കൊണ്ടുവരുന്ന പാകിസ്ഥാനിയും"
ഇത്തരം ചില കഥാപാത്രങ്ങളും രംഗങ്ങളും വാഴക്കോടന്റെ ഒരു കഥയിലൂടെ ഞാന്‍ മനസിലാക്കിയിട്ടുണ്ട് യാത്രശ്യ വശാല്‍ ചില വരികള്‍ സാമ്യം വന്നപ്പോള്‍ അതോര്‍മ്മ വന്നു
ഭാവുകങ്ങള്‍....

ഹുസ്സി മോള്‍ പറഞ്ഞു...

സൈപ് കാരന്‍ യാ രക അപ്പുപ്പ എന്റെ ഒക്കെ കൂടിട്റ്റ് മലയാളം നന്നായിട്റ്റ് എഴുതാന്‍ പഠിച്ചാലോ
ഹെഹെഹെ

navasshamsudeen പറഞ്ഞു...

ഒരനാസ്ഥ, മറക്കാന്‍ പാടില്ലാത്ത ഒരു വന്‍ വിപത്തിലേക്ക് എങ്ങിനെ നയിച്ച്‌ എന്നതിന്റെ ഉത്തമ ഉദാഹരണം. പലരും പുറത്തു പറയാന്‍ മടിക്കുന്ന ഇതിലും കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടാകും. പങ്കു വെക്കല്‍ ആണ് എല്ലാ വേദനയും മറക്കാനുള്ള വഴി..

മണ്ടൂസന്‍ പറഞ്ഞു...

ഹെന്റമ്മോ ഞാൻ ഞെട്ടിപ്പോയി കമന്റ്സ് കണ്ടിട്ട്,ഇത്രയും കമന്റ്സ് കിട്ടിയിട്ടാണല്ലേ പിന്നേം എന്നോട് കരഞ്ഞേ? പിന്നെ ഒരു കാര്യം അല്ല ഒരൊന്നന്നര കാര്യം അക്ഷരപ്പിശാചുകൾ നല്ലവണ്ണം ഉണ്ട്. ശ്രദ്ധിക്കുക ഭാവുകങ്ങൾ.കാരണം നമ്മൾ പറയുന്ന കാര്യത്തിന്റെ തീവ്രത സ്വല്പം അക്ഷരപ്പിശാചുകൾ കവർന്നെടുക്കുന്നു. അതുകൊണ്ടു പറഞ്ഞതാ ട്ടോ

khaadu.. പറഞ്ഞു...

മനസ്സില്‍ തട്ടി പറഞ്ഞു.....
കുറ്റബോധം കളഞ്ഞു അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന് ആലോചിക്കുക......

വലിച്ചു നീട്ടാതെ എഴുതുക....


ആശംസകള്‍...

മനോജ് കെ.ഭാസ്കര്‍ പറഞ്ഞു...

വേദനകള്‍ പങ്കു വയ്ക്കുന്നത് മനസ്സിനെ സമ്മര്‍ദ്ദ വിമുക്തമാക്കും..

ഇടശ്ശേരിക്കാരന് പറഞ്ഞു...

@ദേവന്‍
@ഹുസ്സി മോള്
@നവാസുധീന്‍
@മണ്ടൂസ്
@ഖാതു
@മനോജ്‌
ഈ കൊച്ചു ബ്ലോഗ്ഗില്‍വന്നതില്‍ വളരെ നന്ദി.വീണ്ടുംവരുമാല്ല്ലോ നിങ്ങളുടെഅഭിപ്രായങ്ങള്‍ എനിക്ക് വളരെ വിലപ്പെട്ടതാണ്‌ ഞാനത് മാനിക്കുന്നു.കുറച്ചുകുടിപ്പോയി കഥ എന്നു ചിലര്‍ അഭിപ്രായപ്പെട്ടു!ഇത്രയെങ്കിലും എഴുതിയില്ലങ്കില്‍ എന്റെ മനസ്സിന് ത്രപ്തിവരില്ല അതുകൊണ്ടാണ്

ഒരു കുഞ്ഞുമയില്‍പീലി പറഞ്ഞു...

:( മനസ്സിന് ഒരു നൊമ്പരം ....വിധി അങ്ങിനെ ആണല്ലോ ..ചില സമയങ്ങളില്‍ ഒന്നും ചെയ്യാന്‍ കഴിയാതെ ...നമ്മളെ കൊണ്ടെത്തിക്കും ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

Jefu Jailaf പറഞ്ഞു...

മനസ്സിൽ തട്ടി ഈ അനുഭവം..

arattupuzhakadhakal പറഞ്ഞു...

thudakkam paranja chila vakkukal munpum aarokkeyo paranjathu pole anubhavappettu...enkilum nannayi mothathil..

Jenith Kachappilly പറഞ്ഞു...

Nalla rachana. Ithiri koodi churukkamaayirunnu ennathu mathrame oru poraymayaayi thonniyulloo...

Regards
http://jenithakavisheshangal.blogspot.com/

anamika പറഞ്ഞു...

നിളയുടെ തീരത്ത് ഒരു നിര്‍ധന കുടുംബത്തില്‍ ജനിച്ച അവനു ഓണമോ വിഷുവോ ഒന്നും ചെറുപ്പത്തിലവൻ അറിഞ്ഞിട്ടില്ല പട്ടിണിയുടെ നടുകടലില്‍നിന്നാണ് വരുന്നത് ..
ഈ വരികള്‍ക്ക് എന്തോ ഒരു അപാകത ഉള്ളത് പോലെ

kaattu kurinji പറഞ്ഞു...

വളരെ സങ്കടകരമായ ഒരു അനുഭവക്കുറിപ്പ്.. നമുക്കറിയില്ല ,ഒരാള്‍ നമ്മളെ കൊണ്ടാച്റ്റ്‌ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് എന്തിനായിരിക്കും എന്ന്..ഇന്നത്തെ കാലത്തിന്റെ സഹജമായ നിസ്സംഗത ആയിരിക്കും ഒരു പക്ഷെ ആ ഫോണ്‍ കോള്‍ ശ്രദ്ധിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചത്‌!

Pradeep paima പറഞ്ഞു...

അനുഭവക്കുറിപ്പ്.....വേദനയോടെ ....ചിലത് ഇങ്ങനെ ആണ്...ആശംസകള്‍ ജമാല്‍

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

@ഒരു കുഞ്ഞു മൈല്പീലി
@ജെഫു ജാഫര്‍
@ആറാട്ട് പുഴ
@ജിതിന്‍
@അനാമിക
@കാട്ടുകുറിഞ്ഞി
@പ്രദീപ്‌
എല്ലാവര്‍ക്കും നന്ദി,നിങ്ങളുടെ പ്രോത്സാഹനമാണ് എന്റെ ഉര്‍ജ്ജം വീണ്ടുംവരുമെന്ന് പ്രതീക്ഷിക്കുന്നു

K@nn(())raan*കണ്ണൂരാന്‍! പറഞ്ഞു...

ഒരിക്കല്‍വന്നു വായിച്ചു കമന്റിട്ടു എന്നാണു ഓര്‍മ്മ.
എന്റെ കമന്റു കാണുന്നില്ല. കണ്ടുകിട്ടുന്നവര്‍ അടുത്ത ബ്ലോഗിലോ ഏതെന്കിലും കമന്റു ബോക്സിലോ നിക്ഷേപിക്കണം എന്നപേക്ഷിക്കുന്നു.

വേണുഗോപാല്‍ പറഞ്ഞു...

കൂടെ കൂടാന്‍ താങ്കളുടെ ബ്ലോഗ്ഗ് സമ്മതിക്കുന്നില്ല ... ഗൂഗിള്‍ അക്കൗണ്ട്‌ സ്വീകരിക്കുന്നില്ല. കഴിഞ്ഞ പ്രാവശ്യം ഇവിടെ വന്നപ്പോഴും ഇപ്പോഴും അത് തന്നെ സ്ഥിതി. പാസ്സ്‌വേര്‍ഡ്‌ രണ്ടു മൂന്ന് തവണ അടിച്ചു നോക്കിയിട്ടും ഫലം നാസ്തി .... ഇനി കഥയിലേക്ക്
കഥയുടെ നീളം തന്നെയാണ് വായനാ സുഖം കുറക്കുന്നത്. ബാക്കി കാര്യങ്ങള്‍ നന്നായി പറഞ്ഞു . ഞാനും എഴുത്തിന്റെ സാങ്കേതിക വശങ്ങള്‍ അറിയാത്തവനാ..അത് കൊണ്ട് നമ്മള്‍ എഴുതി എഴുതി നന്നാവും എന്ന് ആശിക്കാം .... ആശംസകള്‍

Shukoor പറഞ്ഞു...

ജീവിത ഗന്ധിയായ കഥ. ഈ ദുരന്തം പലപ്പോഴും നമുക്ക് ചുറ്റും നോക്കിയാല്‍ കാണാവുന്നതേയുള്ളൂ. ഒതുക്കമുള്ള രചനാ ശൈലി. കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുന്നു.

anupama പറഞ്ഞു...

പ്രിയപ്പെട്ട സുഹൃത്തേ,
മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവം...ഇത് സത്യമാണോ?
ഒരു ജീവിതം എത്ര പെട്ടെന്ന് പൊലിഞ്ഞു പോയി!
സസ്നേഹം,
അനു

സ്വന്തം സുഹൃത്ത് പറഞ്ഞു...

മനസ്സിനെ നൊമ്പരപ്പെടുത്തിയല്ലോ ഇടശ്ശേരിക്കാരാ....!

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

അനുഭവത്തിന്റെ ഈ നേര്‍ക്കാഴ്ച ഒരു നൊമ്പരമായി.ഇനിയും തുടരുക.

jayarajmurukkumpuzha പറഞ്ഞു...

manassine ardramakkiya post....... bhavukangal......

ജാബിര്‍ മലബാരി പറഞ്ഞു...

നാം അറിയാതെ ചിലരുടെ ജീവിതത്തിന്റെ ദിശയിൽ പങ്കാളികളാവുന്നു...


നൊമ്പരങ്ങൾ ....

MINI.M.B പറഞ്ഞു...

മനസ്സില്‍ തട്ടുന്ന അനുഭവകുറിപ്പ്.

matrutwam പറഞ്ഞു...

ഓര്മ്മചകളിലൂടെ തലോടലായ് വന്നു
തഴുകിയുറക്കുന്ന മരണത്തിന്റെ പുഞ്ചിരിയോ
അതോ, അര്ത്ഥിശുന്യമായ ജീവിതത്തില്‍
അവശേഷിക്കുന്ന മൃദു നൊമ്പരങ്ങളുടെ
താരാട്ടാണോ ഇടശ്ശേരിക്കരാ

ഷുക്കൂര്‍ കിളിയന്തിരിക്കാല്‍ പറഞ്ഞു...

നല്ല അനുഭവകുറിപ്പ് .. നന്നായി അവതരിപിച്ചു... എന്‍റെ മനസ്സിനെ നൊമ്പരപെടുത്തിയോ? തീര്‍ച്ചയായും ... ഇനിയും എഴുതുക ...

പഥികൻ പറഞ്ഞു...

മനസ്സിൽ തൊട്ട അനുഭവകഥ....

ഇടശ്ശേരിക്കാരന്(വെടിവട്ടം) പറഞ്ഞു...

@കണ്ണുരാന്‍
@വേണുഗോപാല്‍
@ശുകൂര്‍
@അനുപമ
@സ്വന്തം സുഹൃത്ത്
@ആറങ്ങോട്ടുകര മുഹമ്മദ്‌
@jayarajmurukkumpuzha
@ജാബിര്‍ മലബാരി
@MINI.M.B
@matrutwam
@ഷുക്കൂര്‍ കിളിയന്തിരിക്കാല്‍
@പഥികൻ
എല്ലാവര്‍ക്കും നന്ദി,നിങ്ങളുടെ പ്രോത്സാഹനമാണ് എന്റെ ഉര്‍ജ്ജം വീണ്ടുംവരുമെന്ന് പ്രതീക്ഷിക്കുന്നു:-)

RAGHU MENON പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന അനുഭവകഥ

abdul jalal പറഞ്ഞു...

നല്ല അനുഭവക്കുറിപ്പ് മജര[കൃഷിയിടം]യുടെയും ആമാലിന്റെയും[ജോലിക്കാരന്‍]വേദനകള്‍ അനുഭവങ്ങള്‍ ഒരുപാട് കേട്ടിട്ടുള്ള എനിക്ക് കാരുന്ന്യ മനസുള്ള പാവങ്ങളുടെ കേള്കലുകക്ക് ചെവി കൊടുത്ത ഇടശ്ശേരിയോടുബഹുമാനം കൂടി മസാക്ഷിയില്ലാത്ത കള്ളന്മാരോട് അങ്ങേയറ്റം വിദ്ദ്വേഷവും ഒരു സമൂഹ സംശയം ബാക്കി പാത്തുമ്മ തതാന്റെ മക്കള്‍ക്ക്‌ എന്തുകൊണ്ട് ഒരു മെച്ചപ്പെട്ട വിസ ആ പാവത്തിന് കൊടുത്തു കൂടായിരുന്നു അങ്ങിനെ കൊടുത്താല്‍ അയാള്‍ അവരെക്കാള്‍ മുകളില്‍ എത്തിയാലോ ...അല്ലെ അതോ കോരന്‍കുമ്പിളില്‍ മാത്രം കഞ്ഞി കുടിക്കാവ് എന്നാണോ...

abdulla Muthanur പറഞ്ഞു...

നല്ല വായനാനുഭവം.

ഗര്‍ജ്ജിക്കുന്ന പ്രതികരണതൊഴിലാളി പറഞ്ഞു...

ഒരു ചെറിയ നൊമ്പരം നിറച്ചു,..

നന്നായി എഴുതി.. ആശംസകള്‍ ഇടശ്ശേരി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Related Posts Plugin for WordPress, Blogger...
Copyright (c) 2010 വെടിവട്ടം. Design by fotoshopi.

.

.